പുതിയ നിർ​േദശങ്ങളൊന്നുമില്ല; റബർ ബോർഡ്​ ചെയർമാൻ വന്നു, മടങ്ങി

കോട്ടയം: പുതിയ നിർദേശങ്ങളൊന്നും മുന്നോട്ടുവെക്കാതെ, റബർ ബോർഡി​െൻറ പുതിയ ചെയർമാൻ ഡോ.എം.കെ. ഷൺമുഖസുന്ദരം തിങ്കളാഴ്ച ബോർഡ് ആസ്ഥാനത്തെത്തി മടങ്ങി. രണ്ടുമാസം മുമ്പ് ചെയർമാനായി ചെന്നൈയിൽ ചുമതലയേറ്റ അദ്ദേഹം ആദ്യമായാണ് കോട്ടയത്തെത്തുന്നത്. വിലയിടിവിൽ റബർ കർഷകർ നട്ടംതിരിയുേമ്പാഴായിരുന്നു സന്ദർശനമെങ്കിലും ഒന്നും സംഭവിക്കാത്തതിൽ കർഷകർ ആശങ്കയിലാണ്. ഇറക്കുമതി വ്യാപകമാക്കി ടയർ കമ്പനികൾ വൻതോതിൽ വിലയിടിച്ചിട്ടും ഇറക്കുമതി നിയന്ത്രിക്കാനോ വിലസ്ഥിരത ഫണ്ട് കർഷകർക്ക് ലഭ്യമാക്കാനോ ഇനിയും നടപടിയായില്ല. മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ചെയർമാൻ കർഷകരുടെ പ്രശ്നങ്ങൾ കാര്യമായി ചർച്ചചെയ്തതുമില്ല. കർഷകരുമായോ കർഷക സംഘടനകളുമായോ കൂടിക്കാഴ്ചക്കും തയാറായില്ല. പ്രധാന തസ്തികകളിലെല്ലാം ഇൻചാർജ് ഭരണമായതിനാൽ ഏതാനും ചില ഉദ്യോഗസ്ഥരുടെ നിയന്ത്രണതിലാണ് ബോർഡ് ഇപ്പോൾ. ഫെബ്രുവരി പതിനൊന്നിന് റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കോട്ടയത്ത് വിളിച്ചുചേർക്കുന്ന യോഗത്തിൽ ബോർഡ് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി. ഇേപ്പാഴത്തെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ബോർഡ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, റബർ ഉൽപാദനം വർധിപ്പിക്കാൻ വേനൽക്കാലത്തും കർഷകർ ടാപ്പിങ് തുടരണെമന്നും റബർ മരങ്ങൾക്കുണ്ടയേക്കാവുന്ന രോഗങ്ങൾ മുൻകുട്ടി കണ്ട് പരിഹരിക്കണമെന്നും റബർ മാസികയിൽ ചെയർമാൻ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു. വിലയിടിവ് കാരണം 2011മുതൽ റബർ കൃഷി കുറഞ്ഞിട്ടുണ്ടെന്നും അതനുസരിച്ച ഉൽപാദനക്കുറവ് ഇെക്കാല്ലം മുതൽ അനുഭവപ്പെട്ടുതുടങ്ങുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.