ശബരി റെയിൽവേ: ഫണ്ട്​ പാഴാകുന്നതിനെതിരെ ശയനപ്രദക്ഷിണം

തൊടുപുഴ: ശബരി റെയിൽവേക്കായി കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധക്ഷണിക്കൽ മാർച്ചും ശയനപ്രദക്ഷിണവും. കഴിഞ്ഞ കേന്ദ്ര റെയിൽവേ ബജറ്റിൽ ശബരിപാതക്ക് അനുവദിച്ച 213 കോടി മാർേച്ചാടെ ലാപ്സാകുന്ന സാഹചര്യത്തിൽ ഫണ്ട് ഉപയോഗപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് ശബരി റെയിൽവേ സംരക്ഷണസമിതി സമരം സംഘടിപ്പിച്ചത്. പദ്ധതി നടപ്പാക്കാൻ കേന്ദ്ര--സംസ്ഥാന സർക്കാറുകൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ഫണ്ട് ലാപ്സാകുേമ്പാൾ രാജ്യത്തെ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവും വളർച്ചയുമാണ് നഷ്ടമാകുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത മുൻ ഡി.സി.സി പ്രസിഡൻറ് റോയി കെ. പൗലോസ് പറഞ്ഞു. ഭൂമി വിട്ടുകൊടുക്കേണ്ടവർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തി വേണം പദ്ധതി നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷണസമിതി ചെയർമാൻ ഒ.എസ്. അബ്ദുസ്സമദ് അധ്യക്ഷതവഹിച്ചു. മാത്യു വർഗീസ്, നിയാസ് കൂരാപ്പിള്ളി, ടോണി തോമസ്, വി.എസ്. അബ്ബാസ്, ടി.പി. കുഞ്ഞച്ചൻ, സി.ബി. ജോസ്, നൗഷാദ് കൊച്ചുതമ്പി, സി.സി. കൃഷ്ണൻ, മനോജ് കോക്കാട്, ബിലാൽ സമദ് എന്നിവർ സംസാരിച്ചു. സി.ഇ. മൈതീൻ, സാദിഖ് സ്വലാഹി, അഖിൽ രാജൻ, ബിബിൻ വി. ശങ്കർ, അനിൽ, ഫൈസൽ, ഹാരിസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.