പൊലീസ് ഓഫിസര്‍ ചമഞ്ഞ്​ തട്ടിപ്പ്; രണ്ടുവര്‍ഷത്തിനിടെ തട്ടിയെടുത്തത് അരക്കോടി

അടിമാലി: പൊലീസ് ഓഫിസര്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത എറണാകുളം മുനമ്പം കുഴിപ്പിള്ളിയില്‍ തലമുറ്റത്ത് ടിേൻറാമോനെ ‍(33) അടിമാലി കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇയാള്‍ 50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി അേന്വഷണത്തില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഒ.എല്‍.എക്‌സിൽ വിൽപനക്ക് പരസ്യം നൽകിയിരുന്നവരെയും പുനര്‍വിവാഹ പരസ്യം നല്‍കുന്ന സ്ത്രീകളെയും കബളിപ്പിച്ചാണ് ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നത്. അടിമാലി ഇരുമ്പുപാലം സ്വദേശി ഷംനാസില്‍നിന്ന് വാഹന കച്ചവടത്തി​െൻറ പേരില്‍ കാല്‍ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ടിേൻറായെ അടിമാലി പൊലീസ് മംഗലാപുരത്തെ ഹോംസ്‌റ്റേയില്‍നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഒ.എല്‍.എക്‌സില്‍ വരുന്ന വില്‍പന പരസ്യങ്ങളിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കും. തുടർന്ന് അഡ്വാന്‍സ് നല്‍കാനെന്ന പേരിൽ പരസ്യം നല്‍കിയ ആളുടെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെടും. പിന്നീട് ത​െൻറ എ.ടി.എം കാര്‍ഡ് കൗണ്ടറില്‍ ബ്ലോക്ക് ആെയന്നും ഫോണില്‍ ലഭിച്ച ഒ.ടി.പി നമ്പര്‍ പറയാനും ആവശ്യപ്പെടും. ഇതുപ്രകാരം അക്കൗണ്ട് നമ്പറും ഒ.ടി.പി നമ്പറും ഉപയോഗിച്ച് പലരുടെയും അക്കൗണ്ടില്‍നിന്ന് ഇയാള്‍ പണം തട്ടിയിട്ടുണ്ട്. പരസ്യത്തിൽ വന്ന വാഹനങ്ങളുടെ രേഖകള്‍ തന്ത്രത്തില്‍ തരപ്പെടുത്തി അവയുടെ കോപ്പി എടുത്ത് തട്ടിയെടുക്കുന്ന വാഹനത്തില്‍ സൂക്ഷിക്കുകയും പിന്നീട് വാഹനത്തി​െൻറ രജിസ്റ്റര്‍ നമ്പര്‍ മാറ്റുകയും ചെയ്തും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു. പുനർവിവാഹ പരസ്യം നൽകിയ തിരുവനന്തപുരം സ്വദേശിനിയിൽനിന്ന് കഴിഞ്ഞയാഴ്ച 80,000 രൂപ തട്ടി. ഇത്രയും തുക യുവതി ഇയാളുടെ അക്കൗണ്ടിലേക്ക് വേറെയും അയച്ചു. 2016 ജൂണിലാണ് അടിമാലിയില്‍ എത്തിയത്. പൊലീസ് ഓഫിസര്‍, എക്‌സൈസിലെ ഉന്നതന്‍ എന്നീ നിലകളിൽ പരിചയപ്പെടുത്തിയാണ് ലോഡ്ജില്‍ താമസിച്ചത്. ഇരുമ്പുപാലം സ്വദേശിയുടെ കാര്‍ ദിവസ വാടകക്ക് എടുത്ത് എറണാകുളത്തിന് പോയ വഴിയില്‍ അപകടത്തിൽപെട്ടതിനെ തുടർന്ന് മറ്റൊരു വാഹനം തരപ്പെടുത്തി എറണാകുളത്ത് എത്തിയ ഇയാൾ ഡ്രൈവറെ കബിളിപ്പിച്ച് വാഹനവുമായി മുങ്ങി. ഈ വാഹനം വിറ്റ് പണവുമായി തമിഴ്‌നാട്ടിലേക്ക് കടന്നു. മധുരയില്‍ ഹോം നഴ്സിങ് സ്ഥാപനത്തില്‍ എത്തി അവരെ കബളിപ്പിച്ച് 20,000 രൂപ തട്ടിയെടുത്തു. ഹോം സ്‌റ്റേകളിലാണ് താമസിച്ചിരുന്നത്. മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുള്ള ഇയാളെ ഭാര്യ ഉപേക്ഷിച്ചുപോയി. പുനര്‍വിവാഹ ആലോചനകൾക്ക് കുട്ടിയുമായാണ് പോയിരുന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുട്ടിയെ പിന്നീട് പൊലീസ് മാതാവിനെ ഏൽപിച്ചു. രണ്ട് വിവാഹം കഴിച്ച ടിേൻറാ മൂന്നാമത്തെ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.