പത്ത്​ വയസ്സുകാരിക്ക്​ പീഡനം; മദ്​റസ അധ്യാപകന്‍ അറസ്​റ്റില്‍

ചങ്ങനാശ്ശേരി: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മദ്റസ അധ്യാപകന്‍ അറസ്റ്റിൽ. കോട്ടയം പാറത്തോട് സ്വദേശി മുഹമ്മദ് ഷറീഫിനെയാണ് (30) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരിക്ക് സമീപമുള്ള മദ്റസയിലെ വിദ്യാഥിനിയാണ് ഇരയായത്. പെണ്‍കുട്ടി മാതാവിനോട് പറയുകയും തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഡിസംബര്‍ ഇരുപത്തിയഞ്ചുമുതല്‍ പത്തുദിവസം കുട്ടിയെ ഇരയാക്കിയതായി പ്രതി പൊലീസില്‍ മൊഴിനല്‍കി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുപ്രകാരമാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.