സി.പി.എം നേതൃത്വവും കോടീശ്വരന്മാരുമായി അവിശുദ്ധ ബന്ധം- -യൂത്ത് കോൺഗ്രസ് തൊടുപുഴ: കേരളത്തിലെ സി.പി.എം നേതൃത്വവും കോടീശ്വരന്മാരുമൊത്തുള്ള അവിശുദ്ധ മാഫിയ ബന്ധത്തെപ്പറ്റി അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തലശേരിയിൽ സ്ഥാനാർഥിയായിരുന്ന കോടിയേരി വെളിപ്പെടുത്തിയതനുസരിച്ച്, ആസ്തിയായി ഉള്ളത് 65 ലക്ഷം രൂപയും 13 ലക്ഷം രൂപ കടവും ഭാര്യയുടെപേരിൽ 15 പവൻ സ്വർണവുമാണുള്ളത്. ഇപ്പോൾ മക്കളുടെപേരിൽ കോടികൾ ആസ്തിയുണ്ടായത് എങ്ങനെയെന്ന് വെളിപ്പെടുത്തണം. മുമ്പ് സി.പി.െഎ സ്ഥിരമായി കൈകാര്യം ചെയ്തിരുന്ന ടൂറിസം വകുപ്പ്, ഏറ്റെടുത്ത കോടിയേരി 2006മുതൽ 2011വരെ കാലഘട്ടത്തിൽ വിദേശത്ത് നടത്തിയ മുഴുവൻ ബന്ധപ്പെടലുകളും ദുരൂഹമാണ്. ആരോപണവിധേയനായ ബിനോയ് കോടിയേരി വെളിപ്പെടുത്തിയ സോൾവ് കൺസൽട്ടൻസി കമ്പനിയുടെ ബിസിനസ് എന്തെന്ന് ആർക്കുമറിയില്ല. ഭരണം എങ്ങോട്ട് ചലിക്കണമെന്നും ഏത് നയം നടപ്പാക്കണമെന്നും തീരുമാനിക്കുന്ന സ്വാധീനശക്തിയായ നേതാക്കളുടെ മക്കൾ ഭരണത്തിൽ വാരിക്കോരി നേട്ടമുണ്ടാക്കുകയാണെന്ന് ഡീൻ ആരോപിച്ചു. മക്കളെ ബിനാമികളാക്കി നടത്തുന്ന വൻകിട ഇടപാടുകളെ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്തുവരും. കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻറിന് പരാതി നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.