ബസ്​ സൈഡ്​ കൊടുക്കുന്നതിനിടെ മണ്ണിടിഞ്ഞു; ഒഴിവായത്​ വൻ അപകടം

മറയൂർ: സൈഡ് കൊടുക്കുന്നതിനെ മണ്ണിടിഞ്ഞ് താഴ്ചയിലേക്ക് പതിക്കാൻ തുടങ്ങിയ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ അപകടത്തിൽനിന്ന് രക്ഷിച്ചത് ഡ്രൈവറുടെ സമയോചിത ഇടപെടൽ. മറയൂരിൽനിന്ന് മൂന്നാറിലേക്ക് നിറയെ യാത്രക്കാരുമായി പോയ ബസാണ് എട്ടാംമൈൽ ഭാഗത്തുവെച്ച് അപകടത്തിൽപെട്ടത്. എതിരെ വന്ന ബസിന് സൈഡ് കൊടുക്കാനായി റോഡി​െൻറ വശം ചേർത്തപ്പോഴാണ് ബസി​െൻറ മുൻഭാഗത്തെ ചക്രം ഇറങ്ങിയ ഭാഗത്ത് മണ്ണിടിഞ്ഞത്. യാത്രക്കാർ ഒച്ചവെച്ചയുടൻ ൈഡ്രവർ ബ്രേക്ക് ചവിട്ടുകയായിരുന്നു. ബസ് ഒരടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ 250 അടി താഴ്ചയിലേക്ക് പതിക്കുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അയൽ സംസ്ഥാനങ്ങളിതേുൾപ്പെടെ അമ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുൻഭാഗത്തെ ടയർ പൂർണമായും താഴ്ന്നതിനാൽ ബസ് മുന്നോേട്ടാ പിന്നോേട്ടാ എടുക്കാൻ കഴിഞ്ഞില്ല. യാത്രക്കാർ പിന്നീട് മൂന്നാറിൽനിന്നെത്തിയ ട്രിപ്പ് ജീപ്പുകളിലാണ് യാത്ര തുടർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.