പക്ഷി നിരീക്ഷണ ശിൽപശാല

മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ പക്ഷികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ശിൽപശാല. ചിന്നാർ വന്യജീവി സങ്കേതത്തി​െൻറയും തൃശൂർ ആസ്ഥാനമായ ബേഡേഴ്സ് സാൻസ് ബോഡേഴ്സ് എന്ന സന്നദ്ധ സംഘടനയുടെയും ആഭിമുഖ്യത്തിലാണ് ചിന്നാറിൽ രണ്ട് ദിവസം നീണ്ട ശിൽപശാല നടന്നത്. കേരളത്തിലെ ഏക മഴനിഴൽ കാടായ മറയൂർ വനമേഖലയിലെ ചിന്നാർ വന്യജീവി സങ്കേതത്തിൽ 225 തരത്തിലുള്ള ആയിരക്കണക്കിന് പക്ഷികളാണുള്ളത്. 90 ചതുരശ്ര കിലോമീറ്റർ വരുന്ന ഈ വനമേഖലയിലെ പക്ഷി വൈവിധ്യങ്ങളെ അറിയുന്നതിനായി വിദേശികൾ ഉൾെപ്പടെയുള്ള സഞ്ചാരികളാണ് ചിന്നാറിൽ എത്തിയത്. ആലാംപെട്ടി, ചിന്നാർ ൈട്രബൽ ട്രക്കേഴ്സ് ഇക്കോ െഡവലപ്മ​െൻറ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് സഞ്ചാരികളെ വനത്തിനുള്ളിലേക്ക് പക്ഷി നിരീക്ഷണത്തിനും പഠനത്തിനും കൊണ്ടുപോകുന്നത്. പക്ഷികളെ ശബ്ദം കേട്ട് തിരിച്ചറിയുകയും സാങ്കേതിക വിദ്യ ഉപയോഗിച്ച് ദീർഘനാളുകൾ കൊണ്ട് റെക്കോഡ് ചെയ്യുകയും ചെയ്ത് രാജ്യത്തെ പ്രമുഖ പക്ഷിനിരീക്ഷകനായ അഡ്വ. നമശിവായ ലക്ഷ്മണൻ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ശിൽപശാല മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബേഡേഴ്സ് സാൻസ് ബോഡേഴ്സ് സെക്രട്ടറി അഭിലാഷ്, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 പക്ഷി നിരീക്ഷകർ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് ധർണകൾ പത്ത് കേന്ദ്രങ്ങളിൽ തൊടുപുഴ: വിലക്കയറ്റം നിയന്ത്രിക്കുക, സാമ്പത്തിക തകർച്ചയിൽനിന്ന് കേരളത്തെ രക്ഷിക്കുക, ത്രിതല പഞ്ചായത്തുകൾ നേരിടുന്ന വികസന സ്തംഭനത്തിന് പരിഹാരം കാണുക, കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശ്ശിക, സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശിക ഇവ എത്രയും വേഗം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തുമെന്ന് ഡി.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു. പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ ധർണ രാവിലെ 11ന് കുമളി വിേല്ലജ് ഓഫിസിന് മുന്നിൽ ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, പീരുമേട് താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിൽ 11ന് മുൻ ഡി.സി.സി പ്രസിഡൻറ് എം.ടി. തോമസ്, ഉടുമ്പൻചോല ബ്ലോക്കിലെ ചെമ്മണ്ണാറിൽ മൂന്നിന് ഇ.എം. ആഗസ്തി, അടിമാലി ബ്ലോക്കിലെ വെള്ളത്തൂവലിൽ നാലിന് എ.കെ. മണി, നെടുങ്കണ്ടം പടിഞ്ഞാറേകവലയിൽ നാലിന് അഡ്വ. ജോയി തോമസ്, ലബ്ബക്കടയിൽ നാലിന് അഡ്വ. എസ്. അശോകൻ, കരിമണ്ണൂർ ടൗണിൽ നാലിന് പി.പി. സുലൈമാൻ റാവുത്തർ, തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നാലിന് മുൻ ഡി.സി.സി പ്രസിഡൻറ് റോയി കെ.പൗലോസ്, കഞ്ഞിക്കുഴി ടൗണിൽ നാലിന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, ജനുവരി 20ന് നാലിന് മൂന്നാർ ടൗണിൽ സി.പി. മാത്യുവും സായാഹ്ന ധർണകൾ ഉദ്ഘാടനം ചെയ്യും. സുന്നി ബാലവേദി ജില്ലതല സ്നേഹ സംഗമം തൊടുപുഴ: സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ബാലവേദി 26ന് വിദ്യാർഥികളുടെ ജില്ലതല സ്നേഹ സംഗമം സംഘടിപ്പിക്കും. രാവിലെ എട്ടിന് മങ്ങാട്ടുകവല ബസ്സ്റ്റാൻഡിൽ പതാക ഉയർത്തൽ, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം എന്നിവ നടക്കും. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ചെയർമാൻ ഷിഹാബുദ്ദീൻ വാഫി അധ്യക്ഷത വഹിച്ചു. കൺവീനർ നിസാർ മൗലവി, ജോയൻറ് കൺവീനർ അബ്ദുൽ കബീർ മൗലവി, സ്വാലിഹ് കുന്നം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.