പെരുനാട്​ ക്ഷേത്രത്തോടും ഇടത്താവളത്തോടും അവഗണനയെന്ന്​

പത്തനംതിട്ട: സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തോട് അവഗണനയെന്ന്. ശബരിമല പാതയിലെ പ്രധാന ഇടത്താവളമായിട്ടും സൗകര്യം വികസിപ്പിക്കാൻ പഞ്ചായത്തും ദേവസ്വം ബോർഡും ശ്രദ്ധിക്കുന്നില്ല. ക്ഷേത്രഭൂമി അന്യാധീനപ്പെെട്ടന്നും ഉപദേശക സമിതി പറയുന്നു. 1.57 ഏക്കർ ഭൂമിയുണ്ടെന്നാണ് രേഖകളിൽ. എന്നാൽ, ഇപ്പോഴുള്ളത് 80 സ​െൻറിൽ താഴെയാണ്. പൊലീസ് പിടികൂടുന്ന വാഹനങ്ങൾ ഇടാനും ക്ഷേത്രഭൂമിയാണ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളടക്കം ഭക്തർ എത്തുന്ന ഇവിെട പ്രാഥമിക സൗകര്യം ഒരുക്കാനും കഴിയുന്നില്ലെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് എം.സി. പ്രസാദ് പറഞ്ഞു. ഇത്തവണ ഇടത്താവളങ്ങളിലെ സൗകര്യം ഒരുക്കാൻ പഞ്ചായത്തിന് 35 ലക്ഷം രൂപ സർക്കാർ നൽകി. 10 പുൽപായ, രണ്ട് ബക്കറ്റ്, രണ്ട് കപ്പ്, കുറച്ച് ബ്ലീച്ചിങ് പൗഡർ എന്നിവയാണ് ക്ഷേത്രത്തിന് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.