കേബിൾ ടി.വി ഒാപറേറ്റേഴ്​സ്​ സമ്മേളനം അടൂരിൽ

പത്തനംതിട്ട: കേബിൾ ടി.വി ഒാപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം 17, 18 തീയതികളിൽ അടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 17ന് വൈകീട്ട് അഞ്ചിന് പ്രകടനം ആരംഭിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ഗ്രീൻ കാർഡ് പദ്ധതി ചിറ്റയം ഗോപകുമാർ എം.എൽ.എയും ഫാമിലി ബുക്ക് വിതരണം വീണ ജോർജ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ഷാജൻ നായർ അധ്യക്ഷതവഹിക്കും. 18ന് രാവിലെ 9.30ന് എൻ.എച്ച്. അൻവർ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് സംഘടന തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കുമെന്ന് ജില്ല പ്രസിഡൻറ് ഷാജൻ നായർ, സെക്രട്ടറി അജി ഫിലിപ്പ്, വൈസ് പ്രസിഡൻറ് സതീഷ് കുമാർ എന്നിവർ പറഞ്ഞു. പെരുനാട് ക്ഷേത്രത്തിലെ തിരുവാഭരണം ചാർത്ത് 21ന് പത്തനംതിട്ട: പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിലെ തിരുവാഭരണം ചാർത്ത് മഹോത്സവം 21ന് നടക്കും. മകരസംക്രമനാളിൽ ശബരിമലയിൽ ചാർത്തുന്ന തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് മടക്കിക്കൊണ്ടുപോകുേമ്പാഴാണ് പെരുനാട്ടിൽ ചാർത്തുന്നത്. ഉച്ചക്ക് 1.30ന് ചാർത്തുന്ന തിരുവാഭരണം രാത്രി രണ്ടുവരെ ദർശിക്കാം. ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുന്നതിനാൽ സ്ത്രീകളുടെ ശബരിമലയെന്നാണ് അറിയപ്പെടുന്നതെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് എം.സി. പ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ ഒമ്പതിന് മഠത്തുമൂഴി സ്രാമ്പിക്കൽപടിയിൽനിന്ന് തിരുവാഭരണ വരവേൽപ് ആരംഭിക്കും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാത്രി 8.30മുതൽ വിവിധ കലാപരിപാടികളും നടക്കും. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപദേശക സമിതി അംഗം പി.ആർ. വിനോദും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. സ്കൂൾ കുട്ടികൾക്കായി ചെസ് മത്സരം പത്തനംതിട്ട: ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി ചെസ് അസോസിയേഷൻ നേതൃത്വത്തിൽ ചെസ് മത്സരം നടത്തും. 20ന് തിരുവല്ലയിലാണ് മത്സരങ്ങൾ. നാലാം ക്ലാസുവരെ, അഞ്ച് മുതൽ ഏഴുവരെ, എട്ട് മുതൽ 10വരെ, പ്ലസ് വൺ, പ്ലസ് ടു എന്നിങ്ങനെ നാല് വിഭാഗമായാണ് മത്സരങ്ങൾ. രാവിലെ ഒമ്പതിന് എ.ഡി.എം അനു എസ്. നായർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ആദ്യ സ്ഥാനക്കാർക്ക് 21ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ സംബന്ധിക്കാം. വിവരങ്ങൾക്ക് 9446791932 നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ല ചെസ് അസോസിയേഷൻ പ്രസിഡൻറ് എ. ഷംസുദ്ദീൻ, സെക്രട്ടറി വി. വിജയകുമാർ, ജോയൻറ് സെക്രട്ടറി പ്രസന്നകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.