പി.സി. തോമസ്​ വീണ്ടും കേരള കോൺഗ്രസ്​ ചെയർമാൻ

കോട്ടയം: കേരള കോൺഗ്രസ് ചെയർമാനായി പി.സി. തോമസിനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിേട്ടണിങ് ഒാഫിസർ അഡ്വ. ജയിംസ് തോമസ് ആനക്കല്ലുങ്കൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് ചെയർമാന്മാരായി അഹമ്മദ് തോട്ടത്തിൽ , രാജൻ കണ്ണാട്ട് , ജോസ് മാളിയേക്കൽ എന്നിവരെയും ട്രഷററായി ജോർജ് ജോസഫിനെയും തെരഞ്ഞെടുത്തു. ജനറൽസെക്രട്ടറിമാരായി പി.ജെ. ബാബു , കൃഷ്ണൻ തടണാത്ത് (കാസർകോട്), മാനുവൽ പാപ്പൻ (കാഞ്ഞങ്ങാട്ട്), ജയിംസ് കണ്ണൂർ, സ്റ്റീഫൻ ചാഴികാടൻ (കോട്ടയം), പ്രഫ.ഡോ. ഗ്രേസമ്മ മാത്യു, ജോയി ഗോപുരാൻ , മാത്യു പേഴത്തുങ്കൽ , റോയി ഉൗരാംവേലിൽ , ഒാർഗനൈസിങ് സെക്രട്ടറിമാരായി ഗോപൻ പുല്ലാട്ട് , ചന്ദ്രൻ മാമലശ്ശേരി, പി.എം. പൗലോസ് , പ്രഫ.ലാലു ജി. വെള്ളിക്കര , രവീന്ദ്രൻ എന്നിവരെ നോമിനേറ്റ് ചെയ്തതായി ചെയർമാൻ പി.സി. തോമസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.