സംവരണമില്ലെങ്കിൽ സമുദായം രാഷ്​ട്രീയത്തിൽനിന്നും പുറത്താകുന്ന സ്​ഥിതി ​^വെള്ളാപ്പള്ളി സാമ്പത്തിക സംവരണത്തിന്​ എതിരല്ല

സംവരണമില്ലെങ്കിൽ സമുദായം രാഷ്ട്രീയത്തിൽനിന്നും പുറത്താകുന്ന സ്ഥിതി -വെള്ളാപ്പള്ളി സാമ്പത്തിക സംവരണത്തിന് എതിരല്ല കോട്ടയം: സംവരണം ലഭിച്ചില്ലെങ്കിൽ സമുദായം രാഷ്ടീയത്തിൽനിന്നും പുറത്താകുന്ന സ്ഥിതിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നാഗമ്പടം എസ്.എൻ.ഡി.പി ശാഖ രൂപവത്കരണം,ശിവഗിരി തീർഥാടനാനുമതി എന്നിവയുടെ നവതിആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ദേശീയ രാഷ്ട്രീയവും മതേതര രാഷ്ട്രീയവുമൊക്കെ പറയുന്നവർ സമുദായത്തെ അവഗണിക്കുകയാണ്. ശിവഗിരി തീർഥാടന സമ്മേളനങ്ങൾ വരെ രാഷ്ട്രീയക്കാർ ഹൈജാക്ക് ചെയ്യുകയാണ്. മതേതരമെന്ന് പറയുന്നത് കള്ളനാണയമാണ്. മതേതരമെന്ന് പറഞ്ഞ് സമുദായത്തി​െൻറ വായടപ്പിക്കുന്നു. എന്നാൽ, മറ്റെല്ല സമുദായങ്ങളും പേരു പറഞ്ഞ് സ്ഥാനമാനങ്ങൾ വാങ്ങുകയാണ്. ജാതിവിവേചനമാണ് എസ്.എൻ.ഡി.പിയോഗവും ശിവഗിരി തീർഥാടനവുമുണ്ടാകാൻ കാരണം. മുമ്പ് ജാതിവിവേചനത്തി​െൻറ പേരിൽ മാറ്റി നിർത്തിയിരുന്നുവെങ്കിൽ ഇപ്പോൾ ചട്ടങ്ങളും നിയമങ്ങളും പറഞ്ഞുമാറ്റി നിർത്തുകയാണ്. സാമ്പത്തിക സംവരണത്തിന്സമുദായം എതിരല്ല. എന്നാൽ, നിലവിൽ ദേവസ്വം ബോർഡിലുൾപ്പെടെ മുന്നാക്ക സമുദായമാണ് ഭൂരിപക്ഷ സ്ഥാനങ്ങളും കൈയടക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂനിയൻ പ്രസിഡൻറ് എം.മധു അധ്യക്ഷത വഹിച്ചു. സ്വാമി വിശുദ്ധാനന്ദ നവതി സന്ദേശം നൽകി. സ്വാമി ധർമ ചൈതന്യ, എ.ജി തങ്കപ്പൻ, ആർ.രാജീവ്, വി.എം. ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.