തൊടുപുഴ ​ബ്ലോക്​ പഞ്ചായത്ത്:​ ജനപക്ഷ അംഗത്തിന്​ ചാഞ്ചാട്ടം; എൽ.ഡി.എഫ്​ വെട്ടിൽ

മുട്ടം: ധാരണപ്രകാരം സി.പി.എം സ്വതന്ത്രൻ പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പി.സി. ജോർജി​െൻറ ജനപക്ഷത്തി​െൻറ ചാഞ്ചാട്ടം എൽ.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നു. കേവല ഭൂരിപക്ഷമുള്ള എൽ.ഡി.എഫിൽ ധാരണപ്രകാരം സി.പി.എം സ്വതന്ത്രൻ ജിമ്മി പോൾ തോട്ടുംപുറമാണ് രാജിവെച്ചത്. പകരം സിനോജ് എരിച്ചിരിക്കാട്ട് ആണ് പ്രസിഡൻറാവേണ്ടത്. എന്നാൽ, വൈസ് പ്രസിഡൻറ് കേരള ജനപക്ഷം മെംബർ പ്രിൻസി സോയി ഒരു വർഷക്കാലം പ്രസിഡൻറ് സ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിയതാണ് പ്രശ്നമായത്. ഇനിയുള്ള ആദ്യ ഒരുവർഷം പ്രസിഡൻറ് സ്ഥാനം വേണമെന്നാണ് മുട്ടം ഡിവിഷനിൽനിന്ന് വിജയിച്ച പ്രിൻസി സോയിയുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ എൽ.ഡി.എഫ് തയാറാകുന്നില്ല. മുൻ ധാരണപ്രകാരം രണ്ട് വർഷത്തേക്ക് നൽകിയിരുന്ന വൈസ് പ്രസിഡൻറ് സ്ഥാനം വേണമെങ്കിൽ അഞ്ച് വർഷത്തേക്ക് നീട്ടി നൽകാമെന്നാണ് ഇടത് നിലപാട്. ഒരു വർഷം പ്രസിഡൻറ് സ്ഥാനം വേണമെന്ന വാശിയിൽ ജനപക്ഷവും. ഇനിയുള്ള ആദ്യവർഷം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ സി.പി.എമ്മി​െൻറ സംസ്ഥാന നേതാക്കൾ ഉൾെപ്പടെ ജനപക്ഷം നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിൽ എത്താനായിട്ടില്ല. അതിനിടെ യു.ഡി.എഫുമായി ജനപക്ഷം നേതാക്കൾ കൂടിയാലോചന തുടങ്ങിയതോടെ വിഷയം എൽ.ഡി.എഫിൽ കീറാമുട്ടിയായി. ആദ്യ ഒരു വർഷം പ്രസിഡൻറ് സ്ഥാനം നൽകിയാൽ പിന്നീടുള്ള രണ്ട് വർഷക്കാലം യു.ഡി.എഫിനെ പിന്തുണക്കാൻ തയാറാണെന്നാണ് ജനപക്ഷം അറിയിച്ചിട്ടുള്ളത്. വിഷയത്തിൽ ബുധനാഴ്ച യു.ഡി.എഫ് നേതാക്കൾ യോഗം ചേരും. എന്നാൽ, ചൊവ്വാഴ്ച രാത്രി വൈകിയും വിട്ടുവീഴ്ചക്കായി ജനപക്ഷം നേതാക്കളുമായി സി.പി.എം നേതൃത്വം ബന്ധപ്പെട്ട് വരുകയാണ്. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് പക്ഷത്ത് ഏഴും കേരള കോൺഗ്രസ് ഉൾെപ്പടെ യു.ഡി.എഫിൽ ആറും അംഗങ്ങളാണ് ഉള്ളത്. എൽ.ഡി.എഫിൽ സി.പി.എം- അഞ്ച്, സി.പി.ഐ -ഒന്ന്, കേരള ജനപക്ഷം -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിൽ കേരള കോൺഗ്രസ്- മൂന്ന്, കോൺഗ്രസ്- രണ്ട്, മുസ്ലിംലീഗ്- ഒന്ന് എന്നിങ്ങനെയും. പരിപാടികൾ ഇന്ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് രോഹിത് വെമുല അനുസ്മരണം 4.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.