എസ്​.​െഎക്കെതിരെ പരാതി നൽകിയതിന്​ പീഡിപ്പിക്കുന്നുവെന്ന്​

പത്തനംതിട്ട: എസ്.െഎ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായി പരാതി. പെരുമ്പട്ടി പൊലീസ് ക്വാർേട്ടഴ്സിനോട് ചേർന്ന സ്ഥലത്തെ 150ഒാളം ലോഡ് മണ്ണ് അനധികൃതമായി വിൽപന നടത്തിയതായി പരാതി നൽകിയതോടെയാണിതെന്ന് പരാതിക്കാരൻ ദീപുരാജ്, പൊതുപ്രവർത്തകൻ അരുൺ മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണ്ണ് കടത്തിന് എതിരെ തിരുവനന്തപുരം വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതായും അവർ അറിയിച്ചു. പെരുമ്പട്ടി വില്ലേജിലെ പൊലീസ് സ്റ്റേഷൻ വക സ്ഥലത്തെ മണ്ണാണ് വിൽപന നടത്തിയത്. ഇതിന് റവന്യൂ, മൈനിങ് ആൻഡ് ജിയോളജി, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളൊന്നും അനുമതി നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ പ്രകാരം അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. എസ്.െഎയുടെ നേതൃത്വത്തിൽ 2,25,000രൂപക്ക് മണ്ണ് വിൽപന നടത്തിയെന്ന പരാതിയിൽ ഒരു മാസത്തിനകം ത്വരിതാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിസംബർ 28ന് കോടതി വിജിലൻസ് ഡയറ്കടർക്ക് നിർദേശം നൽകി. കേസ് ഫെബ്രുവരി 28ന് പരിഗണിക്കും. പരാതി നൽകിയതിനെ തുടർന്ന് കേസ്പിൻവലിപ്പിക്കാൻ ശ്രമം നടന്നു. മണ്ണ് വാങ്ങിയയാളും സമീപിച്ചിരുന്നതായി അവർ പറഞ്ഞു. വഴങ്ങാതെ വന്നതോടെ കള്ളക്കേസിൽ കുടുക്കുകയാണ്. ദീപുരാജിനെതിരെ പരാതി നൽകിയ യുവതി, എസ്.െഎയുടെ നിർദേശ പ്രകാരമാണ് ഇത് ചെയ്തതെന്ന് എസ്.പിക്ക് എഴുതി നൽകിയതായും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.