മദ്യലഹരിയിൽ വാക്കേറ്റം: ബിയർ കുപ്പിക്ക്​ യുവാവി​ന്​ തലക്കടി​ച്ചു; സൃഹുത്ത്​ പിടിയിൽ

കോട്ടയം: മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ ബിയ‌ർ കുപ്പിക്ക് തലക്ക് അടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്ത് പിടിയിൽ. തലക്ക് പരിക്കേറ്റ ഇടുക്കി ഉപ്പുതറ മാട്ടുത്താവളം കൊരട്ടിയിൽ വീട്ടിൽ അനീഷിനെ(35) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12ന് കോട്ടയം മുള്ളൻകുഴിയിലെ താമസസ്ഥലത്താണ് കേസിനാസ്പദമായ സംഭവം. സംഭവത്തെത്തുടർന്ന് രക്ഷപ്പെട്ട സുഹൃത്ത് കൊല്ലം പിറവന്തൂർ എലിക്കാട്ടൂർ രജീഷ് ഭവനിൽ സജുവിനെയാണ് (39) ഇൗസ്റ്റ് സി.െഎ സാജു വർഗീസി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. ഇരുവരും സ്വകാര്യ പെയ്ൻറിങ് കമ്പനിയിലെ ജീവനക്കാരാണ്. ജോലികഴിഞ്ഞ് താമസസ്ഥലെത്തത്തിയ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെയുണ്ടായ വാക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ സജു ബിയർ കുപ്പിക്ക് അനീഷി​െൻറ തലക്കടിച്ചശേഷം രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. റെയിൽവേ സ്റ്റേഷനിലെത്തിയ സജു അമൃത എക്‌സ്‌പ്രസിൽ ഷൊർണൂർ ഭാഗേത്തക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് വലയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.