മൃതസഞ്ജീവനി നേതൃത്വത്തിൽ അവയവദാന ബാങ്ക്​ വരുന്നു

കോട്ടയം: അവയവദാന റാക്കറ്റുകൾക്ക് കടിഞ്ഞാണിടാൻ മൃതസഞ്ജീവനി നേതൃത്വത്തിൽ ജീവിച്ചിരിക്കുേമ്പാൾ അവയവങ്ങൾ ദാനം ചെയ്യാൻ തയാറുള്ളവരുെട രജിസ്റ്റർ തയാറാക്കുന്നു. അവയവദാനത്തിെല കച്ചവടതാൽപര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് സ്വമേധയാ അവയവങ്ങൾ ദാനം ചെയ്യാൻ തയാറുള്ളവരെ കണ്ടെത്തുന്നത്. ഇവരുടെ അവയവങ്ങൾ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ ആവശ്യക്കാരായ രോഗികൾക്ക് എത്തിക്കും. അടുത്തിടെ ൈഹകോടതി അവയവങ്ങൾ ആവശ്യപ്പെട്ട് പരസ്യം ചെയ്യുന്നത് വിലക്കിയിരുന്നു. ഇത് േചാദ്യംചെയ്ത നിരവധിപേർ കോടതിയിൽ ഹരജി നൽകിയതോടെ ഇതിൽ എന്തുചെയ്യാനാകുമെന്ന് അറിയിക്കാൻ സർക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ രജിസ്റ്റർ രൂപവത്കരിക്കുന്നത്. ഇതിൽ താൽപര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാം. ഇങ്ങനെ സ്വമേധായ മുന്നോട്ട് എത്തുന്നവർക്ക് കൗൺസലിങ് അടക്കമുള്ളവ നൽകും. ഇതിനുശേഷമാകും അവയവം ദാനം. അവയവദാനങ്ങൾ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനസർക്കാർ രൂപം നൽകിയിരിക്കുന്ന മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനയനുസരിച്ച് അവയവങ്ങൾ ലഭ്യമാക്കും. ആദ്യം വൃക്ക നൽകാൻ തയാറുള്ളവെര കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതി വിജയിക്കുകയാണെങ്കിൽ ജീവിച്ചിരിക്കുേമ്പാൾ തന്നെ ദാനം ചെയ്യാൻ കഴിയുന്ന മറ്റ് അവയവങ്ങളും ഇതിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ ദാനത്തിന് സന്നദ്ധരാകുന്നവർക്ക് സൗജന്യ ഇൻഷുറൻസ ്അടക്കം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഇതി​െൻറ രൂപരേഖ തയാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് മൃതസഞ്ജീവനി അധികൃതർ പറഞ്ഞു. ആയിരങ്ങളാണ് അവയവങ്ങൾക്കായി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, കച്ചവടം വ്യാപകമാണെന്ന ആരോപണങ്ങളെത്തുടർന്ന് ദാനം ചെയ്യുന്നവരുടെ എണ്ണം അടുത്തിടെ കുത്തനെ കുറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.