പീരുമേട്ടിൽ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ കോൺഗ്രസിന്​ എ.​െഎ.എ.ഡി.എം.കെ സ്ഥാനാർഥി

പീരുമേട്: പീരുമേട്ടിൽ യു.ഡി.എഫുകാരിയായ പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. സുലേഖ രാജിെവച്ചതിനെത്തുടർന്ന് പുതിയ പ്രസിഡൻറി​െൻറ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. സുലേഖയും വൈസ് പ്രസിഡൻറ് രാജു വടുവയും എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന സൂചനകൾക്കിടെ കോൺഗ്രസ്, എ.െഎ.എ.ഡി.എം.കെ അംഗത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പട്ടികജാതി വനിതക്ക് പ്രസിഡൻറ് പദവി സംവരണം ചെയ്ത പഞ്ചായത്തിലാണ് സ്ഥാനാർഥിയില്ലാതെവന്നതോടെ എ.െഎ.എ.ഡി.എം.കെ അംഗം പ്രവീണയെ കണ്ടെതിയത്. ഈ വിഭാഗത്തിൽ കോൺഗ്രസിൽനിന്ന് സുലേഖ മാത്രമാണ് വിജയിച്ചത്. എ.ഐ.എ.ഡി.എം.കെ അംഗത്തിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിക്കഴിഞ്ഞു. 17 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് ഒമ്പത്, എൽ.ഡി.എഫ് ഏഴ്, എ.ഐ.എ.ഡി.എം.കെ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിലെ രണ്ട് വിമതരുടെ പിന്തുണ ലഭിക്കുന്നതോടെ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്നതാണ് സ്ഥിതി. യു.ഡി.എഫിൽ മുഴുവൻ അംഗങ്ങളും കോൺഗ്രസിൽനിന്നാണ്. അതേസമയം, എ.ഐ.എ.ഡി.എം.കെ അംഗം പ്രസിഡൻറ് സ്ഥാനാർഥിയായതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുന്നണിക്ക് പുറത്തുള്ള പാർട്ടിക്കാരിക്ക് വോട്ട് ചെയ്യാൻ വിപ്പ് നൽകിയതി​െൻറ നിയമസാധുതയും ചിലർ ചോദ്യം ചെയ്യുന്നു. കൈപ്പത്തി ചിഹ്നത്തിൽ ജയിച്ചവർക്ക് മാത്രെമ വിപ് നൽകാൻ സാധിക്കൂവെന്നും വിപ് അനുസരിക്കേണ്ട ബാധ്യതയില്ലെന്നും പഞ്ചായത്ത് അംഗങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിൽ കൂടുതൽ പേർ ഇടത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനുള്ള സാധ്യതയുമേറി. കോൺഗ്രസ് അംഗങ്ങൾ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് സുലേഖ രാജിവെച്ചത്. ഇതിനുപിന്നാലെ പഞ്ചായത്ത് ഓഫിസിൽ െവച്ച് സുലേഖയെ കോൺഗ്രസ് അംഗം ഒ.ജെ. അലക്സ് കൈയേറ്റം ചെയ്ത സംഭവവുമുണ്ടായി. ഭരണപക്ഷത്തെ ചേരിതിരിവ് മുതലെടുത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.