സൈനിക​ സ്​കൂൾ പ്രവേശനപരീക്ഷ: കോട്ടയത്തെ കേന്ദ്രത്തിൽ വിദ്യാർഥികളുടെ തിരക്ക്​ ​

കോട്ടയം: കഴക്കൂട്ടം സൈനിക സ്കൂൾ പ്രവേശനപരീക്ഷ എഴുതാൻ വിദ്യാർഥികളുടെ തിരക്ക്. സംസ്ഥാനത്തെ കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം കേന്ദ്രങ്ങളിലാണ് ഞായറാഴ്ച പരീക്ഷ നടന്നത്. സൈനികരുടെ പൂർണനിയന്ത്രണത്തിൽ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷയാണ് നടന്നത്. ആൺകുട്ടികൾക്കായി നടത്തിയ കോട്ടയത്തെ പ്രവേശനപരീക്ഷകേന്ദ്രമായ കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നൂറുകണക്കിന് വിദ്യാർഥികളാണ് എത്തിയത്. രാവിലെ 10മുതൽ ഉച്ചക്ക് ഒന്നുവരെ ആറാം ക്ലാസിലേക്കും രാവിലെ 10.30മുതൽ ഉച്ചക്ക് 1.30വരെ ഒമ്പതാം ക്ലാസിേലക്കുമായാണ് പരീക്ഷ നടത്തിയത്. ആറിലേക്ക് 60 സീറ്റും ഒമ്പതിലേക്ക് 10 സീറ്റുമാണുള്ളത്. ഇതിനായി കോട്ടയത്തെ കേന്ദ്രത്തിൽ മാത്രം 200ലധികം പേരാണ് പരീക്ഷയെഴുതാനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.