മലയാളപ്രസംഗത്തിന് സുന്ദര ഭാവി

തൃശൂർ: ഇംഗ്ലീഷും മംഗ്ലീഷും കോലം കെടുത്തുന്ന മലയാളത്തിന് ഭാസുരഭാവിയുടെ സൂചനനൽകി ഹൈസ്കൂൾ വിഭാഗം മലയാളപ്രസംഗം. കലർപ്പില്ലാത്ത ശുദ്ധമായ ഭാഷയിൽ സ്വതസിദ്ധ ഭാഷണവൈദഗ്ധ്യത്തോടെയായിരുന്നു മിക്കവരുടെയും പ്രസംഗം. 'മാറുന്ന മലയാളിയും മാഞ്ഞുപോകുന്ന നന്മയും' എന്നതായിരുന്നു വിഷയം. മത്സരാർഥികൾ വിഷയത്തി​െൻറ സമഗ്രതയിലേക്ക് കടക്കുന്നതിൽ വിജയിച്ചുവെന്നത് പ്രസംഗകലയുടെ ഭാവിയിലേക്കുള്ള സൂചനയാണെന്ന് വിധികർത്താവ് പായിപ്ര രാധാകൃഷ്ണൻ പറഞ്ഞു. ആഴത്തിലുള്ള വായനയും ചിന്തയും നിരീക്ഷണവും തുടരാൻ അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു. നോട്ട് നിരോധനം, ബാങ്കിങ് തകർച്ച തുടങ്ങിയ സാമ്പത്തിക മേഖലകൾ പരാമർശിച്ച വിദ്യാർഥികൾ സൗമ്യ, ജിഷ, വൃദ്ധജനപരിപാലനം, ലഹരി ഉപഭോഗം തുടങ്ങി വിവിധ വിഷയങ്ങളിലൂടെ കടന്നുപോയി. എട്ടുപേർ എ ഗ്രേഡും 10 പേർ ബിയും കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.