കാറപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു

കോട്ടയം: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കോട്ടവിള അഞ്ചുപ്രിയയില്‍ ബാബുവാണ് (58) മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് എം.സി റോഡില്‍ കോട്ടയം ചവിട്ടുവരിക്കുസമീപം മര്‍സലിനാസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് ശബരിമല തീര്‍ഥാടകരുമായി പമ്പയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും കോട്ടയത്തുനിന്ന് ഏറ്റുമാനൂരിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ഇടറോഡില്‍നിന്ന് എം.സി റോഡിലേക്ക് കയറി സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് കാറിലിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടമുണ്ടായ ഉടന്‍ ഇതുവഴിയെത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വാഹനത്തിലാണ് ബാബുവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ച നാലിന് മരിച്ചു. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.