ബാല കർഷക കോൺഗ്രസ് സംഘടിപ്പിക്കും​ ^കൃഷിമന്ത്രി

ബാല കർഷക കോൺഗ്രസ് സംഘടിപ്പിക്കും -കൃഷിമന്ത്രി തൃശൂർ: കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കാൻ ഉതകുന്ന സ്കൂൾ കലോത്സവം പോലെ കൃഷി വാസന വളർത്താൻ ബാല കർഷക കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. കേരള സ്കൂൾ കലോത്സവത്തോടനുന്ധിച്ച് കൃഷി വകുപ്പും ഫാം ഇൻഫർമേഷൻ ബ്യൂറോയും സംഘടിപ്പിച്ച 'കുട്ടികളുമായുള്ള കൃഷിമന്ത്രിയുടെ സംവാദ'ത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് ദിനേന അതിെനപ്പറ്റി അറിയാൻ അവസരമുണ്ടാക്കുമെന്നും വീട്ടുമുറ്റത്തും തൊടിയിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ കുട്ടികളിലൂടെ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സംവാദത്തിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. പ്ലാസ്റ്റിക് നിർമാർജനം, ജൈവവള പ്രയോഗം, പാട്ടക്കൃഷി, പ്രകൃതി ദുരന്തം, കര നെൽകൃഷി, വാഴക്കൃഷി, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു. എല്ലാ കുട്ടികൾക്കും പച്ചക്കറി തൈകളും കൃഷി വിജ്ഞാന പുസ്തകങ്ങളും സൗജന്യമായി നൽകി. പ്രിൻസിപ്പൽ ഇൻഫർമേഷൻ കൃഷി ഓഫിസർ കെ.എസ്. ലാലി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.