കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ കെ.എസ്​.യു ക്യാമ്പിൽ രൂക്ഷവിമർശനം

കോട്ടയം: െക.എസ്.യു പഠനക്യാമ്പിൽ കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ രൂക്ഷവിമർശനം. കെ.എസ്.യു പുതുപ്പള്ളി നിയോജകമണ്ഡലം ഏകദിന പഠനക്യാമ്പിലെ പൊതുചര്‍ച്ചയിലാണ് വിമർശനം ഉയർന്നത്. കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ.എം. മാണിയും കൂട്ടരും കോണ്‍ഗ്രസിനോട് ചെയ്ത അനീതി പൊറുക്കാനാകില്ല. കോൺഗ്രസ് പാർട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് കേരള കോൺഗ്രസ് നടത്തിയത്. ജോസ് കെ. മാണിയുടെ സ്വാര്‍ഥതാൽപര്യത്തിനു വേണ്ടിയാണ് ജില്ല പഞ്ചായത്ത് െതരഞ്ഞെടുപ്പില്‍ കാലുമാറുന്ന തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയതെന്ന് അംഗങ്ങൾ ആരോപിച്ചു. കേരള കോണ്‍ഗ്രസി​െൻറ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയിലെ മുതിര്‍ന്ന അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ മൃദുസമീപനം സ്വീകരിക്കുന്നതിനെതിരെയും അവർ രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, മുന്‍ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയി, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ജോബി അഗസ്റ്റിന്‍, കെ.എസ്.യു ജില്ല പ്രസിഡൻറ് ജോർജ് പയസ്, കെ.പി.സി.സി അംഗങ്ങളായ സില്‍സണ്‍ മാത്യൂസ്, രാധ വി. നായര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.