കോഴിക്കോട് ഒറ്റയടി മുന്നിൽ

കടുത്ത പോരാട്ടത്തിൽ തൃശൂർ: കേരള സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കവെ സ്വർണക്കപ്പിലേക്ക് തകർപ്പൻ പോരാട്ടം. അനുനിമിഷം മാറുന്ന പോയൻറ് നിലയിൽ ജില്ലകളും മാറിമറിയുകയാണ്. നിലവിലെ ജേതാക്കളായ കോഴിക്കോടി​െൻറ മുന്നേറ്റത്തിനു തടയിടുന്ന തരത്തിലാണ് ആതിഥേയ ജില്ലയുൾെപ്പടെ കുതിക്കുന്നത്. ഞായറാഴ്ച ഒടുവിൽ ലഭിച്ച ഫലമനുസരിച്ച് ഒരു പോയൻറ് വ്യത്യാസത്തിൽ കോഴിക്കോടാണ് മുന്നിൽ. സ്വർണക്കപ്പിനുവേണ്ടി കോഴിക്കോട് 375 പോയൻറ് നേടിയപ്പോൾ പാലക്കാട് 374 പോയൻറുമായി തൊട്ടുപിന്നാലെയുണ്ട്. ആതിഥേയരായ തൃശൂരിനൊപ്പം കണ്ണൂർ ജില്ലയും 370 പോയൻറു വീതം നേടി ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. 363 പോയൻറുമായി മലപ്പുറം നാലാമതും 350 പോയൻറ് നേടിയ എറണാകുളം ജില്ല അഞ്ചാം സ്ഥാനത്തുമാണ്. അറബിക് കലോത്സവത്തിൽ 80 പോയേൻറാടെ മലപ്പുറമാണ് മുന്നിൽ. 78 പോയൻറ് വീതം നേടി കോഴിക്കോട്, പാലക്കാട്, തൃശൂർ, കാസർകോട് ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. സംസ്കൃതോത്സവത്തിൽ 80 പോയൻറുമായി കോഴിക്കോട് മുന്നേറുന്നു. പാലക്കാട്, കണ്ണൂർ ജില്ലകൾ 76 പോയൻറ് വീതം നേടി രണ്ടാമതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.