സി.പി.ഐക്ക്​ അസ്തിത്വഭയം ^കേരള കോൺഗ്രസ്​

സി.പി.ഐക്ക് അസ്തിത്വഭയം -കേരള കോൺഗ്രസ് കോട്ടയം: സി.പി.ഐയെേപാലെ ആരുടെയെങ്കിലും ഔദാര്യത്തിൽ കഴിയുന്ന പാർട്ടിയല്ല കേരള കോൺഗ്രസെന്ന് ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി. തങ്ങൾക്ക് ആരുെടയും അച്ചാരം ആവശ്യമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അസ്തിത്വഭയം വല്ലാതെ ബാധിച്ച സി.പി.ഐയുടെ നേതാക്കൾ നിരന്തരം പിച്ചുംപേയും പറയുകയാണ്. മുന്നണിബന്ധം സംബന്ധിച്ച നിലപാട് ഞങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ആർക്കും അപേക്ഷ നൽകിയിട്ടില്ല. ആരുെടയും ഔദാര്യം പ്രതീക്ഷിക്കുന്നുമില്ല. സി.പി.എം സമ്മേളനത്തിൽ എന്തു ചർച്ചചെയ്യണമെന്ന് അവരാണ് തീരുമാനിക്കുന്നത്. സി.പി.ഐ-യെക്കുറിച്ച് പറയേണ്ടതെല്ലാം അവർ തന്നെ പറഞ്ഞിട്ടുണ്ട്. സ്വാശ്രയ കോളജ് മുതലാളിക്ക് കോടികൾ വാങ്ങി പാർലമ​െൻറ് സീറ്റുവിറ്റ ബഹുമതി ഇന്ത്യയിൽ സി.പി.ഐ-ക്ക് മാത്രമുള്ളതാണ്. ഇതുസംബന്ധിച്ച് ലോകായുക്തയിൽ കേസ് വന്നപ്പോൾ പാർട്ടി അന്വേഷണ റിപ്പോർട്ട് കത്തിച്ചുകളഞ്ഞെന്ന് സത്യവാങ്മൂലം നൽകിയതും സി.പി.ഐയാണ്. ഇതെല്ലാം മറച്ചുപിടിച്ച് മേനിനടിക്കാനുള്ള ശ്രമം കേരള കോൺഗ്രസി​െൻറ ചെലവിൽ വേണ്ടെന്നും പുതുശ്ശേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.