കേരള കോൺഗ്രസ് മുന്നണിയിൽ വന്നാൽ ശക്തി വർധിക്കുമെന്ന് പറയുന്നത് സങ്കൽപം -കാനം രാജേന്ദ്രൻ കോട്ടയം: കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിൽ വന്നാൽ മധ്യകേരളത്തിൽ ശക്തി വര്‍ധിക്കുമെന്ന് പറയുന്നത് സങ്കൽപമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് വിഷയത്തില്‍ സി.പി.ഐയുടെ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. മുന്നണി വിപുലീകരിക്കണമെങ്കില്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യണം. ഇതുവരെ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല. എന്താണ് നടക്കുന്നതെന്ന് പ്രവചിക്കുന്നതില്ല. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ മുന്നണിക്കു മുന്നിലെ വിഷയമല്ല. സി.പി.എമ്മിന് വ്യത്യസ്തഅഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഇത് സി.പി.ഐ അംഗീകരിക്കണമെന്നില്ല. മുന്നണി പ്രവേശനം കാത്തുകഴിയുന്ന ഏഴോളം കക്ഷികളുണ്ട്. ഇവരെ മുന്നണിയിൽ എടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. മുന്നണി വിപുലീകരണത്തിനുള്ള പുതിയ സാഹചര്യം എന്തെങ്കിലുമുള്ളതായി കരുതുന്നില്ല. മുന്നണി മര്യാദയെന്നത് നിര്‍വചിക്കാത്തതിനാല്‍ മര്യാദ ലംഘിച്ചിട്ടുണ്ടോയെന്ന് പറയാന്‍ കഴിയില്ല. കോട്ടയം ജില്ലയില്‍ സി.പി.ഐയുടെ ശക്തി കുറെഞ്ഞന്ന സി.പി.എം സമ്മേളനത്തിലെ ആരോപണം കാര്യങ്ങള്‍ കാണാതിരിക്കുന്നതുകൊണ്ടാണ്. നല്ല നേത്ര വിദഗ്ധനെ കാണുകയാണ് വേണ്ടത്. സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ ഒരു അഴിമതി ആരോപണവും ഉന്നയിച്ചിട്ടില്ല. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.