കള്ളക്കഥയിലൂടെ കുപ്രസിദ്ധി നേടാൻ ബൽറാമി​െൻറ ശ്രമം ^വൈക്കം വിശ്വൻ

കള്ളക്കഥയിലൂടെ കുപ്രസിദ്ധി നേടാൻ ബൽറാമി​െൻറ ശ്രമം -വൈക്കം വിശ്വൻ കോട്ടയം: എ.കെ.ജിക്കെതിരെ കള്ളക്കഥ പ്രചരിപ്പിച്ച് കുപ്രസിദ്ധി നേടാനാണ് വി.ടി. ബൽറാം ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. എ.കെ.ജിക്കെതിരായ ഹീനമായ ഇത്തരം പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണം. തൊഴിലാളികൾക്കും ജനങ്ങൾക്കും ഇടയിൽ പ്രവർത്തിച്ചാണ് എ.കെ.ജി ജനകോടികളുടെ മനസ്സിൽ സ്ഥാനംപിടിച്ചത്. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള മാധ്യമങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണത്തിലൂടെയല്ല. എ.കെ.ജിയെപോലുള്ള നേതാക്കളെ ആക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.