കോട്ടയം: കുടമാളൂര്‍ പടിഞ്ഞാറ്റുകടവ് കുളിക്കടവിലെ കഞ്ചാവ് വില്‍പനക്കാരന്‍ പിടിയിലായി. കുടമാളൂര്‍ പുത്തന്‍പുരക്കല്‍ സന്തോഷാണ് (48) പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 20 പൊതി കഞ്ചാവ് കണ്ടെടുത്തു. വിദ്യാര്‍ഥികള്‍ക്കും മറ്റും കുളിക്കടവ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്നതുസംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. വെസ്റ്റ് എസ്.ഐ എം.ജെ. അരുണിെൻറ നേതൃത്വത്തില്‍ ഗുണ്ടവിരുദ്ധ സ്‌ക്വാഡിലെ പൊലീസുകാരായ അജിത്, സജികുമാര്‍, പ്രിന്‍സ്, ബിജുമോന്‍ നായര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. പൊലീസ് കുളിക്കാനെന്ന വ്യാജേന എത്തിയാണ് കഞ്ചാവുകാരനെ വലയിലാക്കിയത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസിെൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. PHOTO:: KTL74 kanja prathi santhosh kulikadave പിടിയിലായ സന്തോഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.