* ആറുപേർ കാണാമറയത്ത് തൊടുപുഴ: ജില്ലയിൽനിന്ന് കഴിഞ്ഞവർഷം കാണാതായ 18വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണം 85. ഇവരിൽ 79 പേരെ പൊലീസിെൻറ സ്പെഷൽ സ്ക്വാഡ് കണ്ടെത്തി. ആറുപേർ ഇപ്പോഴും കാണാമറയത്താണ്. 18വയസ്സിൽ താഴെയുള്ള 56 പെൺകുട്ടികളാണ് ജില്ലയിൽനിന്ന് ഒരു വർഷത്തിനിടെ കാണാതായത്. ഇവരിൽ 52പേരെ പൊലീസ് കണ്ടെത്തി. നാലു പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. 28 ആൺകുട്ടികളെ കാണാതായെങ്കിലും ഒരാളെ മാത്രെമ ഇനി കണ്ടെത്താനുള്ളൂ. മൂന്നാറിൽനിന്ന് ആറു വയസ്സുകാരനെ കാണാതായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുട്ടികളെ കൂടാതെ വയോധികർ, സ്ത്രീകൾ എന്നിവരടക്കമുള്ളവരെയും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് കാണാതായിട്ടുണ്ട്. 18വയസ്സിന് മുകളിലുള്ള 245 സ്ത്രീകളെ ജില്ലയിൽനിന്ന് കാണാതായിരുന്നു. ഇവരിൽ 233 പേരെയും കണ്ടെത്തി. 12 പേരെക്കുറിച്ച് വിവരമില്ല. 18വയസ്സിനുമുകളിലുള്ള 101 പുരുഷന്മാരെ ജില്ലയിൽനിന്ന് കാണാതായിരുന്നു. 83പേരെ പൊലീസ് കണ്ടെത്തി. 18പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കേസുകളിൽ അന്വേഷണം നടന്നുവരികയാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. 20വയസ്സിനുമുകളിലുള്ളവരെക്കുറിച്ചാണ് പൊലീസിന് കാര്യമായ വിവരം ലഭിക്കാത്തത്. അന്വേഷണങ്ങൾ നടത്തിയിട്ടും തുമ്പില്ല. ഇങ്ങനെയുള്ള കേസുകളിൽ പ്രത്യേക അന്വേഷണസംഘത്തെ രംഗത്തിറക്കി പൊലീസ് അന്വേഷണം നടന്നുവരികയാണ്. തോട്ടം മേഖലയിൽനിന്ന് നിരവധിേപരെ കാണാതാകുന്ന സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ, കാര്യമായ പരാതികളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടനുസരിച്ച് തോട്ടം മേഖലയിൽ ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശികളുടെ പെൺമക്കളെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന പതിവുണ്ട്. 18വയസ്സ് പൂർത്തിയാകുന്നതിനുമുമ്പ് തമിഴ്നാട്ടിൽ എത്തിച്ച് വിവാഹം നടത്തും. ഇവർ പ്രായപൂർത്തിയായശേഷം ജില്ലയിൽ തിരികയെത്തും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ തോട്ടം മേഖലയിൽ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, പരാതിക്കാരില്ലാത്തതിനാൽ പൊലീസും കാര്യമായ അന്വേഷണം നടത്താറില്ല. കുടുംബാംഗങ്ങളെ ഭയപ്പെടുത്താനായി മാറിനിൽക്കുന്നവരുമുണ്ട്. ഇങ്ങനെയുള്ളവർ രണ്ടു ദിവസത്തിനുള്ളിൽ തിരികെയെത്തും. എന്നാൽ, പത്ത് ശതമാനമാളുകൾ തിരികെയെത്താറില്ല. ഇങ്ങനെയുള്ളവരുടെ പരാതി എല്ലാ പൊലീസ് സ്റ്റേഷനിലേക്കും കൈമാറി അന്വേഷണം നടത്തിവരികയാണ്. നിരോധിത കീടനാശിനിയുടെ കടന്നുവരവ് തടയാൻ കൃഷിവകുപ്പ് രാജാക്കാട്: നിരോധിത കീടനാശിനിയുടെ കടന്നുവരവിന് തടയിടാൻ കര്‍ശന നടപടിയുമായി കൃഷിവകുപ്പും ശാന്തമ്പാറ കൃഷിവിജ്ഞാന കേന്ദ്രവും രംഗത്ത്. ചെക്ക് പോസ്റ്റുകളിലടക്കം പരിശോധന കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. അതിർത്തികടന്നെത്തുന്ന നിരോധിത കീടനാശിനികളുടെ ഉപയോഗം ഹൈറേഞ്ചിലെ തോട്ടം മേഖലകളില്‍ വർധിക്കുകയും വളര്‍ത്തു മൃഗങ്ങൾക്കും മനുഷ്യർക്കും വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ശാന്തമ്പാറ തലക്കുളത്ത് വളര്‍ത്തുമൃഗങ്ങളടക്കം ചത്തിരുന്നു. ചാകാന്‍ കാരണമായത് നിരോധിത കീടനാശിനിയുടെ പ്രയോഗമാണെന്ന് അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള നിരോധിത കീടനാശിനിയുടെ കടന്നുവരവിന് തടയിടാൻ പരിശോധന കര്‍ശനമാക്കുമെന്നും പ്രത്യേകം കാനുകളില്‍ കൊണ്ടുവരുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ, കീടനാശിനിയുടെ ഉപയോഗം കുറക്കാൻ കര്‍ഷകര്‍ക്കും ഡീലര്‍മാര്‍ക്കും പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.