അടിമാലി: സാമൂഹിക പ്രവര്‍ത്തകയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ അടിമാലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇരുമ്പുപാലം പതിനാലാംമൈല്‍ ചരുവിള പുത്തന്‍വീട് സിയാദിെൻറ ഭാര്യ സെലീന (38) കൊല്ലപ്പെട്ട കേസിൽ തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് ഗോപാലകൃഷ്ണനെതിരെയാണ് (30) അടിമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കെമിക്കല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ട് വേഗം ലഭിച്ചതാണ് 87ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാനായത്. ഒക്ടോബർ പത്തിന് ഉച്ചക്ക് രണ്ടിന് ഗിരോഷ് സെലീനയെ അവരുടെ വീട്ടിെലത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മാറിടം അറുത്തുമാറ്റി ഇതുമായി സ്വന്തം വീട്ടിലെത്തുകയും ചെയ്തു. രാത്രി എേട്ടാടെയാണ് സംഭവം പുറംലോകമറിയുന്നത്. 11ന് പുലര്‍ച്ച ഗിരോഷിനെ തൊടുപുഴയിലെ വീട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കിടപ്പുമുറിയില്‍നിന്ന് സെലീനയുടെ മാറിടവും കണ്ടെടുത്തു. ഗിരോഷ് 2015ൽ അടിമാലി ബസ് സ്റ്റാൻഡിൽ തെൻറ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സെലീന ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിെൻറപേരിൽ ഗിരോഷിനെ ഭീഷണിപ്പെടുത്തി സെലീന പലകുറി പണം വാങ്ങി. ഗിരോഷിെൻറപേരിൽ ലോണിൽ കാറും വാങ്ങി. ബാക്കി തിരിച്ചടവ് ഗിരോഷിെനക്കൊണ്ട് കൊടുപ്പിക്കുകയും സി.സി തുക കുടിശ്ശികയാക്കുകയും ചെയ്തു. ഇതോടെ പണം ആവശ്യപ്പെട്ട് ഗിരോഷ് സെലീനയെ സമീപിച്ചെങ്കിലും വഴങ്ങാതെവന്നതോടെ അടിമാലി പൊലീസില്‍ പരാതിനല്‍കി. അതിനിടെ, ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗിരോഷ് ബൈക്കില്‍ സെലീനയുടെ വീട്ടിലെത്തി ഭാര്യ ആശുപത്രിയിലാണെന്നും കുറച്ച് പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ പ്രകോപിതനായ ഗിരോഷ് കൈയിൽ കരുതിയ കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തില്‍ കുത്തിവീഴ്ത്തി. പലകുറി കുത്തി മരണം ഉറപ്പിച്ചശേഷം ബൈക്കില്‍ പോകാന്‍ റോഡിലിറങ്ങിയെങ്കിലും രോഷം തീരാഞ്ഞ് തിരികെ വീണ്ടുമെത്തി മാറിടം മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി സ്വന്തം വീട്ടിൽ കൊണ്ടുപോയി. മുക്കുപണ്ടമാണെന്നറിയാതെ സെലീന അണിഞ്ഞിരുന്ന മാലയും കവർന്നു. ഇതും കൊലക്ക് ഉപയോഗിച്ച കത്തിയും പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ഗിരോഷ് കൊണ്ടുപോയ സെലീനയുടെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഇടുക്കി എസ്.പി കെ.ബി. വേണുഗോപാല്‍, മൂന്നാര്‍ ഡിവൈ.എസ്.പി അഭിലാഷ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി മോഹന്‍ദാസ്, അടിമാലി സി.ഐ പി.കെ. സാബു, അടിമാലി എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണസംഘത്തില്‍ എ.എസ്.ഐമാരായ അബ്ദുൽ ഖനി, സി.ആര്‍. സന്തോഷ്, എം.എം. ഷാജു എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.