റബർ ഇറക്കുമതിച്ചുങ്കം കർഷകന് അവകാശപ്പെട്ടത് -ഇൻഫാം കോട്ടയം: ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്കുള്ള റബർ ഇറക്കുമതിക്ക് ലോക വ്യാപാര സംഘടന കരാർപ്രകാരം കേന്ദ്ര സർക്കാർ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം റബർ കർഷകർക്ക് അവകാശപ്പെട്ടതാണെന്നും കർഷകർക്ക് ലഭ്യമാക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം നടപടി സ്വീകരിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. രാജ്യസഭയിൽ ജോയി എബ്രാഹം എം.പിയുടെ ചോദ്യത്തിനുത്തരമായി 2017-18 സാമ്പത്തിക വർഷത്തിലെ നവംബർ 30 വരെയുള്ള കണക്കനുസരിച്ച് മൂന്ന് ലക്ഷത്തോളം ടൺ റബർ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് സർക്കാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്. കിലോഗ്രാമിന് 100 മുതൽ 150 രൂപവരെ വിലെവച്ച് 3500 കോടി രൂപയുടെ ഇറക്കുമതിയാണ് നടന്നതെന്നും സൂചിപ്പിച്ചു. നിലവിലുള്ള ഇറക്കുമതിച്ചുങ്കമനുസരിച്ച് 25 അടിസ്ഥാന ഇറക്കുമതി നികുതിയും മൂന്ന് കസ്റ്റംസ് സെസും മൂന്ന് എക്സൈസ് സെസും നാല് കൗണ്ടർ വെയ്ലിങ് ഡ്യൂട്ടിയും ഉൾപ്പെടെ 35 നികുതിയാണ് ഇറക്കുമതി ചെയ്യുന്ന റബർ വ്യവസായികൾ സർക്കാറിലേക്ക് അടക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ റബർ നികുതിയിനത്തിലൂടെ 1225 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.