തൊടുപുഴ: മുനിസിപ്പൽ ഭരണസമിതി നേതൃമാറ്റം സംബന്ധിച്ച മാരത്തൺ ചർച്ചയിലും തീരുമാനമുണ്ടാകാതെ വന്നതിനെ തുടർന്ന് വിഷയം യു.ഡി.എഫിന് കൈമാറാൻ ജില്ല നേതൃത്വം തീരുമാനിച്ചു. ലീഗ് അധ്യക്ഷപദം വഹിക്കുന്ന നഗരസഭയിൽ മുൻ ധാരണയനുസരിച്ച് മാണി ഗ്രൂപ്പിനാണ് വിട്ടുനൽകേണ്ടത്. കോൺഗ്രസ് നേതൃത്വത്തിൽ കേരള കോൺഗ്രസ് എം, മുസ്ലിംലീഗ് പ്രതിനിധികളുമായി വെള്ളിയാഴ്ച നടന്ന ചർച്ചയും ഫലം കാണാതെ വന്നതോടെയാണ് സംസ്ഥാന നേതൃത്വത്തിന് തീരുമാനം വിട്ടത്. കോൺഗ്രസിെൻറ വിമത കൗൺസിലർ പ്രതിഷേധവുമായി രംഗെത്തത്തിയതും കേരള കോൺഗ്രസ് ഇപ്പോൾ മുന്നണിക്ക് പുറത്താണെന്നതുകൂടി കണക്കിലെടുത്തുമാണ് നടപടി. പ്രാദേശിക ധാരണ പ്രകാരം മാണി ഗ്രൂപ്പിന് അധ്യക്ഷപദം നൽകുന്നതിന് വിരോധമില്ലെങ്കിലും കോൺഗ്രസ് വിമതെൻറ മാത്രം ഭൂരിപക്ഷത്തിൽ ഭരണം മുന്നോട്ടുപോകുന്നതിനാൽ തീരുമാനം വളരെ സൂക്ഷിച്ചാകേണ്ടതുണ്ട്. വിമതനാകെട്ട വൈസ് ചെയർമാൻ പദം വേണമെന്ന നിലപാടിലും. ധാരണ പ്രകാരം ലീഗിനാണ് വൈസ് ചെയർമാൻ പദം കിേട്ടണ്ടത്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിക്കാത്തതിനാൽ അധ്യക്ഷപദത്തിൽനിന്നുള്ള രാജി ലീഗ് വൈകിപ്പിക്കുകയാണ്. വിമതന് ഉടൻ വൈസ് ചെയർമാൻ സ്ഥാനം നൽകിയാൽ ഒഴിഞ്ഞേക്കില്ലെന്നതാണ് ലീഗിനെ അലട്ടുന്നത്. നേതൃമാറ്റത്തിൽ വൈസ് ചെയർമാൻ പദവി തനിക്ക് വേണെമന്നും അതല്ലെങ്കിൽ സഹകരിക്കില്ലെന്നും വ്യക്തമാക്കി വെള്ളിയാഴ്ച നടന്ന കോൺഗ്രസ് നേതൃയോഗത്തിൽനിന്ന് വിമത കൗൺസിലർ ഇറങ്ങിപ്പോയിരുന്നു. നിലവിലെ ഭരണസമിതി രാജിെവച്ചാലും യു.ഡി.എഫിന് ഭരണം തുടരാൻ വിമതെൻറ പിന്തുണ ആവശ്യമാണ്. വൈസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ലീഗ് കർശനമായി ആവശ്യപ്പെട്ടതോടെയാണ് ഡി.സി.സി പ്രസിഡൻറിെൻറ നേതൃത്വത്തിൽ കോൺഗ്രസ് അടിയന്തര യോഗം വിളിച്ചുചേർത്തത്. കേരള കോൺഗ്രസ്- എം പ്രതിനിധികളെയും യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. യു.ഡി.എഫ് ധാരണ പാലിക്കണമെന്ന് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും കേരള കോൺഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടു. വിമത കൗൺസിലറുടെ പിടിവാശി അംഗീകരിക്കാനാകില്ലെന്നും വിമർശനം ഉയർന്നു. എന്നാൽ, ഒരു വർഷമെങ്കിലും വൈസ് ചെയർമാൻ പദവി വേണമെന്നും അല്ലെങ്കിൽ യു.ഡി.എഫിനോട് സഹകരിക്കില്ലെന്നും വിമത കൗൺസിലറും നിലപാടെടുത്തു. വൈകീട്ട് ലീഗ് നേതാക്കളുമായും കോൺഗ്രസ് ചർച്ച നടത്തി. 35 അംഗ കൗൺസിലിൽ യു.ഡി.എഫിന് 14, എൽ.ഡി.എഫിന് 13, ബി.ജെ.പിക്ക് എട്ട് എന്നിങ്ങനെയാണ് കക്ഷിനില. നവംബർ 18നായിരുന്നു ചെയർപേഴ്സനും വൈസ് ചെയർമാനും സ്ഥാനം ഒഴിയേണ്ടിരുന്നത്. അതിനിടെ കോൺഗ്രസ് വിമതന് എൽ.ഡി.എഫ് വൈസ് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അഞ്ചുരുളി കോളനിയിൽ ഒരുകോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി കോളനിയുടെ അടിസ്ഥാന വികസനത്തിന് ഒരുകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കർ കോളനി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. വീടുകളുടെ നവീകരണം, കുടിവെള്ള -ജലസേചന പദ്ധതികൾ, ഗതാഗത സൗകര്യം വർധിപ്പിക്കൽ, ആരോഗ്യ-ശുചിത്വ സംവിധാനങ്ങൾ, പൊതുകളിസ്ഥലങ്ങൾ, കമ്യൂണിറ്റി ഹാൾ, കോളനി വൈദ്യുതീകരണം, നടപ്പാത നിർമാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കലാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. പദ്ധതി രൂപവത്കരണത്തിനായി പട്ടികവർഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങളുടെ പ്രത്യേക ഉൗരുകൂട്ടം വിളിച്ചുചേർത്ത് പദ്ധതികൾക്ക് രൂപംനൽകും. ജനപ്രതിനിധികൾ, ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസർ, ജില്ല പ്ലാനിങ് ഓഫിസർ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ അടുത്ത ആഴ്ച കോളനിയിൽ ചേരുന്ന ഉൗരുകൂട്ടത്തിൽ പങ്കെടുക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.