കുമളി: തമിഴ്നാട്ടിൽ തുടരുന്ന ബസ് സമരത്തിനിടെ അതിർത്തിയിൽ യാത്രക്കാർക്ക് ആശ്വാസമായത് കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും. ജില്ലയിലെ ഏലത്തോട്ടം മേഖലയിൽ ജോലിക്കെത്തുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് സ്വകാര്യ വാഹനങ്ങൾ മാത്രമായിരുന്നു വെള്ളിയാഴ്ച ആശ്രയം. ശബരിമല തീർഥാടനകാലത്തെ ബസ് സമരം തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ഭക്തരെ ശരിക്കും വലച്ചു. ഭരണകക്ഷിയായ എ.െഎ.എ.ഡി.എം.കെ അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങൾ ബസുകൾ നിരത്തിലിറക്കിയെങ്കിലും ഇത് എണ്ണത്തിൽ വളരെ കുറവായിരുന്നു. അന്തർ സംസ്ഥാന സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളെയാണ് തമിഴ്നാട്ടിലെ യാത്രക്കാർ ഏറെ ആശ്രയിച്ചത്. സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ബസുകൾ ഒാടിക്കാൻ കെ.എസ്.ആർ.ടി.സിയും തയാറായില്ല. പതിവായി സർവിസ് നടത്തുന്ന ബസുകളിൽ വെള്ളിയാഴ്ച വൻ തിരക്കായിരുന്നു. ദീർഘദൂര ബസുകളുടെ കുറവ് പരിഹരിക്കാൻ സ്വകാര്യ ബസുകൾ താൽക്കാലിക പെർമിറ്റ് നൽകി വെള്ളിയാഴ്ച നിരത്തിലിറക്കി. ശബരിമല തീർഥാടകർക്കായി പഴനി, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കായിരുന്നു സ്വകാര്യബസ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.