ഒാഖി ദുരിതാശ്വാസം: പൊലീസ്​ പിരിവിൽ മാനദണ്ഡം പാലിച്ചില്ലെന്ന്​ പരാതി

ഇടുക്കി: ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ പൊലീസ് സേനാംഗങ്ങളിൽനിന്ന് ഫണ്ട് പിരിച്ചത് മാനദണ്ഡം പാലിക്കാതെയെന്ന് ആക്ഷേപം. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന നിധി സമാഹാരണത്തില്‍ സംഘടന തലപ്പത്തുള്ളവരിൽനിന്ന് വളരെ കുറഞ്ഞ തുകയും മറ്റുള്ളവരിൽനിന്ന് ഉയർന്ന തുകയും പിരിച്ചെന്നാണ് മുഖ്യ ആരോപണം. 500 മുതൽ 5000 രൂപ വരെയാണ് പിരിച്ചെടുത്തത്. ലഭിച്ചത് 21,71,439 രൂപയുമാണ്. ഭരണപക്ഷത്തോടടുത്ത് നിൽക്കുന്നവരെ 1000 രൂപവരെ മാത്രം നൽകാൻ അനുവദിച്ചപ്പോൾ കൂടുതൽ പേരിൽനിന്ന് രണ്ടുദിവസത്തെ ശമ്പളം നിർബന്ധപൂർവം പിരിച്ചെടുക്കുകയായിരുന്നേത്ര. നൽകാൻ ഉദ്ദേശിക്കുന്ന തുക എഴുതി നൽകിയവരുടെ പോലും രണ്ടുദിവസത്തെ ശമ്പളം പിടിച്ചു. മൂന്നുദിവസത്തെ ശമ്പളമെന്ന് നിർദേശം വരുകയും രണ്ടുദിവസത്തെ ശമ്പളമെന്ന് ഉത്തരവിറങ്ങുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിൽ സംഘടന നിർദേശിച്ചവരിൽനിന്ന് കുറഞ്ഞ നിരക്കും അല്ലാത്തവര്‍ക്ക് കൂടിയ നിരക്കിലും പിരിവെടുത്തതിന് നീതീകരണമില്ലെന്നാണ് സേനയിലെ ഒരുവിഭാഗം വ്യക്തമാക്കുന്നത്. ജില്ലയില്‍ രണ്ടായിരത്തിഅഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.