കോട്ടയം: ഉന്നത വിദ്യാഭ്യാസ അധ്യാപകസംഘം 21ാമത് സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോട്ടയം തിരുനക്കര എൻ.എസ്.എസ് ഒാഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച വൈകീട്ട് ആറിന് സംസ്ഥാനസമിതി യോഗത്തോടെ തുടക്കമാകും. ഞായറാഴ്ച രാവിലെ 9.30ന് ചേരുന്ന സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ഹയർ എജുക്കേഷൻ വിങ് ഒാൾ ഇന്ത്യ സെക്രട്ടറി ഡോ. മനോജ് സിൻഹ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡൻറ് ഡോ. സി.കെ. മധുസൂദനൻ അധ്യക്ഷതവഹിക്കും. രാവിലെ 11.45ന് ഏഴാം ശമ്പളകമീഷനും യു.ജി.സി പരിഷ്കരണങ്ങളും എന്ന വിഷയത്തിൽ യു.ജി.സി അംഗം ഡോ. സുഷമ യാദവ് സംസാരിക്കും. വൈകീട്ട് നാലിന് സമാപനസമ്മേളനം അഡ്വ.കെ.കെ. ബലറാം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഡോ. സി.കെ. മധുസൂദനൻ, ജനറൽ സെക്രട്ടറി പ്രഫ. ആർ. ശ്രീപ്രസാദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.