സഭയെ തകർക്കാനുള്ള ശ്രമത്തിൽനിന്ന്​ പിന്മാറണം ^കാത്തലിക്​ അൽമായ ഫോറം

സഭയെ തകർക്കാനുള്ള ശ്രമത്തിൽനിന്ന് പിന്മാറണം -കാത്തലിക് അൽമായ ഫോറം കോട്ടയം: സീറോ മലബാർ സഭയെ തകർക്കാനുള്ള ശ്രമത്തിൽനിന്ന് തൽപരകക്ഷികൾ പിന്മാറണമെന്ന് ഒാൾ ഇന്ത്യ കാത്തലിക് അൽമായ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. സീറോ മലബാർ സഭയിൽ ഒരു രൂപതയിലെ ചില വൈദികരുടെ നേതൃത്വത്തിൽ കുറച്ചുദിവസങ്ങളിലായി സഭ തലവനെതിരെ കുപ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണം. മേൽപട്ടക്കാരെയും അവരുടെ പിന്മാഗികളെയും അനുസരിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന വൈദികർ അതിനുവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സഭവിരുദ്ധവും അധാർമികവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണ്. ഇവർ ചിലരുടെ രഹസ്യ അജണ്ടക്ക് പാത്രമാവുകയാണ്. സഭയിലെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതിപ്പെടാനും പരിഹരിക്കാനും വ്യവസ്ഥാപിത നിയമങ്ങളും മാർഗങ്ങളുമുണ്ട്. അതിന് വിരുദ്ധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് തെറ്റാണ്. സഭയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ അൽമായരുടെയും വിശ്വാസികളുടെയും െഎക്യനിര സൃഷ്ടിക്കാൻ ഫോറം നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് അഡ്വ. പി.പി. ജോസഫ്, ഭാരവാഹികളായ ഒൗസേപ്പച്ചൻ ചെറുകാട്, ജോൺ ജോയി കുന്നത്തുതറപ്പിൽ, ജിജി പേരകശ്ശേരി, നൈനാൻ തോമസ്, അഡ്വ. സതീഷ് മറ്റം, ലാലി ഇളപ്പുങ്കൽ, ജോർജ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.