പത്തനംതിട്ട: കേരള കോൺഗ്രസ്-ജേക്കബ് വിഭാഗം വൈസ് ചെയർമാനായിരുന്ന ജോർജ് കുന്നപ്പുഴയും സംഘവും ജനാധിപത്യ കേരള കോൺഗ്രസിൽ ചേരുന്നു. നേരേത്ത ജേക്കബ് ഗ്രൂപ്പിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയനിലപാട് സ്വീകരിക്കാതിരുന്നവരാണിത്. ഇൗ മാസം 12ന് പത്തനംതിട്ട വൈ.എം.സി.എയിൽ ചേരുന്ന ചടങ്ങിൽ ജനാധിപത്യ കേരള കോൺഗ്രസ് ചെയറമാൻ ഫ്രാൻസിസ് ജോർജിൽനിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ജോർജ് കുന്നപ്പുഴ, മുൻ ജില്ല പ്രസിഡൻറുമാരായ എം.ജി. മുരളീധരൻ നായർ, പി.കെ. ഹരീന്ദ്രനാഥക്കുറുപ്പ്, മുൻ ജില്ല സെക്രട്ടറി എ.ജി. തേമാസ്, മടന്തമൺ തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറന്മുള എൻജിനീയറിങ് കോളജിന് ദേശീയ അംഗീകാരം പത്തനംതിട്ട: ഉപയോഗിക്കാതെ കിടന്ന ആംബുലൻസ് നന്നാക്കിനൽകിയും ഒാപറേഷൻ തിയറ്റർ ശസ്ത്രക്രിയക്ക് സജ്ജമ്മാക്കിയും സേവനത്തിെൻറ പാതയിൽ സഞ്ചരിച്ച ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റിന് ദേശീയ അംഗീകാരം. ഫോർത്ത് ആംബീറ്റ് സംഘടിപ്പിച്ച ദാൻ ഉത്സവ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ദേശീയതലത്തിൽ ശ്രദ്ധനേടിയത്്. എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിെൻറ പുനർജനി പദ്ധതി പ്രകാരമാണ് അടൂർ ജനറൽ ആശുപത്രിയിൽ സേവനം നടത്തിയത്. ഉപയോഗിക്കാതെകിടന്ന ഒാപറേഷൻ തിയറ്ററിെൻറ കേടുപാടുതീർത്ത് പെയിൻറ് ചെയ്തുനൽകി. ഫാർമസിക്കായി പുതിയ കൗണ്ടർ നിർമിച്ചു. സ്ഥലം പാഴാക്കിയിരുന്ന മൂന്ന് ആംബുലൻസുകൾ അറ്റകുറ്റപ്പണി തീർത്ത് നിരത്തിലിറക്കി. പഴയ കട്ടിലുകൾ പെയിൻറടിച്ചും ആശുപത്രിയാകെ ശുചിയാക്കി. ഇൗ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചതെന്ന് പ്രിൻസിപ്പൽ ഡോ.വി. സജീവ്, പ്രോഗ്രാം ഒാഫിസർമാരായ ബിബു തോമസ്, കെ.ടി. അനൂപ്, വളൻറിയർമാരായ ആൽഫ്രഡ്, ബിജീഷ്, ജിഷ്ണു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.