പത്തനംതിട്ട: സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഘടകം നിശ്ചയിച്ചു. അതത് ഏരിയ കമ്മിറ്റികളിൽ ഇവരെ ഉൾപ്പെടുത്താൻ പുതിയ ജില്ല കമ്മിറ്റി തീരുമാനിച്ചു. തിരുവല്ലയിൽ സമാപിച്ച ജില്ല സമ്മേളനത്തിലാണ് പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടത്. കെ. അനന്തഗോപൻ, രാധ രാമചന്ദ്രൻ, ശ്യാംലാൽ, മോഹനൻ നായർ, റോയി അടൂർ, കെ.എൻ. ഗോപി, വി.കെ. പുരുഷോത്തമൻ പിള്ള എന്നിവരെയാണ് ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. ഇവരിൽ അനന്തഗോപൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ശ്യാംലാൽ കോന്നി ഏരിയ കമ്മിറ്റിയിലും പ്രവർത്തിക്കുന്നു. ഘടകമില്ലാത്ത മറ്റുള്ളവരെയാണ് ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.