മൂന്നാര്‍: കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിെൻറ അമ്പരപ്പ് മാറാതെ കടലാര്‍ എസ്റ്റേറ്റ്. കഴിഞ്ഞയാഴ്ച പ്രദേശത്ത് കളിച്ചുനടന്ന നൗറുദ്ദീെൻറ വേര്‍പാടിലെ ദുഃഖത്തിനൊപ്പം തൊഴിലാളികളുടെ ആശങ്കകളും വർധിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനാണ് മരിച്ചതെങ്കിലും എസ്‌റ്റേറ്റിലെ ഭീതി ഒഴിഞ്ഞിട്ടില്ല. കുട്ടിയെ കാണാതായി മൂന്നുദിനം പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാഞ്ഞതോടെ നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പൊലീസ് നായെ സ്ഥലത്തെത്തിച്ച് അന്വേഷണം നടത്തിയിരുന്നു. നിരവധിപേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ പിതാവിെൻറ പെരുമാറ്റത്തിലും വര്‍ത്തമാനത്തിലും സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് പൊലീസ് നിരവധിതവണ ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.