പന്തളം: തിരുവാഭരണ അവലോകനയോഗം ബഹിഷ്കരിച്ച് നഗരസഭ. തിരുവാഭരണ ഘോഷയാത്രക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പന്തളം നഗരം മാലിന്യത്താൽ ചീഞ്ഞുനാറുന്നു. കഴിഞ്ഞദിവസം കലക്ടറുടെ ചേംബറിൽ ചേർന്ന മകരവിളക്ക് അവലോകന യോഗത്തിൽ നഗരസഭയിലെ മാലിന്യപ്രശ്നത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. തുടർന്ന് ഒരുക്കം വിലയിരുത്താൻ വെള്ളിയാഴ്ച പന്തളം കൊട്ടാരത്തിൽ ചേർന്ന അവലോകന യോഗത്തിൽ നഗരസഭയിൽനിന്ന് ഭരണനേതൃത്യമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പങ്കെടുത്തില്ല. വാർഡ് കൗൺസിലർ കെ.ആർ. രവി മാത്രമാണ് പങ്കെടുത്തത്. തീർഥാടനകാലം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് പന്തളത്ത് തീർഥാടനവാഹനങ്ങൾ പാർക്കുചെയ്യാൻ കണ്ടെത്തിയ നഗരസഭ ബസ് സ്റ്റാൻഡിലെ സ്ഥലം മാലിന്യകേന്ദ്രമായി മാറി. തീർഥാടന വാഹനങ്ങൾ എം.സി റോഡിൽ പാർക്കുചെയ്യുന്നത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനും കാരണമാകുന്നു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇതര സംസ്ഥാന തീർഥാടകവാഹനങ്ങൾ പാർക്കുചെയ്യുന്നിടത്ത് ഉപേക്ഷിക്കുന്ന മാലിന്യം നീക്കാൻ നഗരസഭയിൽ ക്രമീകരണമില്ലെന്നും പരാതിയുണ്ട്. ആധാർ വിൽപനക്കുവെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം പത്തനംതിട്ട: ആധാർ വിവരങ്ങൾ ചോർന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃതത്തിൽ ആധാർ കാർഡ് വിൽപനക്കുവെച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പാർലമെൻറ് ജനറൽ സെക്രട്ടറി എം.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഷിജോ അഞ്ചക്കാല, ശ്രീജിത്ത് കടമ്മനിട്ട, മുസ്തഫ താക്കറെ, മനോജ്, ബാസിത്, നൗഷാദ് മേട്ടിൽ, അപ്പു അഞ്ചക്കാല, മുനീർ വലഞ്ചുഴി, രാജു എന്നിവർ സംസാരിച്ചു. ..................... പന്തളം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് പന്തളം കൊട്ടാര നിർവാഹക സംഘം ഒരു ലക്ഷം രൂപ കൈമാറി. ചെക്ക് നിർവാഹകസംഘം സെക്രട്ടറി നാരായണവർമ കലക്ടർ ആർ. ഗിരിജക്ക് കൈമാറി. ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ, ബോർഡ് അംഗം കെ.പി. ശങ്കർദാസ്, നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാര വർമ, രാജപ്രതിനിധി രാജരാജവർമ, നഗരസഭ അംഗം കെ.ആർ. രവി എന്നിവർ പെങ്കടുത്തു. ......................... ചെന്നീര്‍ക്കര: ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയത്തില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു. സാമൂഹികപ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍ മേള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.ജി. ദുബേ, അധ്യാപകരായ ജി. സത്യജിത്ത്, യു. ശ്രീകുമാര്‍, നിനു വി. ജോയ്, സുബിന്‍ തോമസ്, പി.ജി. സരിത, റോയ് ഉമ്മന്‍ എന്നിവർ ശാസ്ത്രമേളക്ക് നേതൃത്വം നല്‍കി. ..................... വടശേരിക്കര: പെരുനാട് നെടുമൺ വാർഡിലെ സാംസ്കാരിക നിലയത്തിെൻറയും അംഗൻവാടിയുടെയും ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു അധ്യക്ഷതവഹിച്ചു. പെരുനാട് പഞ്ചായത്ത് പ്രസിഡൻറ് ബീന സജി, കെ. ജാസ്മിൻ, ജിജു ശ്രീധർ, ഉഷാകുമാരി രാധാകൃഷ്ണൻ, സി.ആർ. മോഹനൻ, പി.ജി. ശോഭന, ചിഞ്ചു അനിൽ, പി.ടി. രാജു, പി.എസ്. മോഹനൻ, വി.ജി. സുരേഷ്, പി.എസ്. പ്രസാദ്, എസ്. ഹരിദാസ്, ടി.എസ്. സജി, വത്സല സോമരാജൻ, എൽ. വത്സലകുമാരി, മോഹിനി വിജയൻ, സുധ ഭാസി, ഉഷാകുമാരി എന്നിവർ സംസാരിച്ചു. PHOTO:: PTL58 Raju Abraham MLA പെരുനാട് നെടുമൺ വാർഡിലെ സാംസ്കാരിക നിലയത്തിെൻറയും അംഗൻവാടിയുടെയും ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.