കെ.എസ്​.ആർ.ടി.സി പെൻഷൻ: സർക്കാർ ബാധ്യതയല്ലെന്ന നിലപാട്​ മുമ്പും

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാറിൻറ ബാധ്യതയല്ലെന്ന നിലപാട് ഗതാഗതവകുപ്പിന് മുമ്പും. മനുഷ്യാവകശ കമീഷനിൽ നിലവിലെ കേസിൽ ഇക്കഴിഞ്ഞ ആഗസ്റ്റലൽ ഗതാഗത അഡീഷനൽ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളവും പെൻഷനും സർക്കാറി​െൻറ ബാധ്യതയല്ലാതിരുന്നിട്ടും അവ നൽകി കെ.എസ്.ആർ.ടി.സിയെ സഹായിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടില്ലെന്നാണ് കമീഷനെ അറിയിച്ചത്. കെ.എസ്.ആർ.ടി.സിയുടെ വായ്പ പുനഃസംഘടന പൂർണമാകുന്നതോടെ പെൻഷൻ, ശമ്പളം എന്നിവ കൃത്യമായി വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുെന്നന്നും സർക്കാർ അറിയിച്ചിരുന്നു. സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത് പെൻഷൻ പൂർണമായും കൊടുത്തുതീർക്കാർ കെ.എസ്.ആർ.ടി.സിയോട് നിർദേശിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ഇളകൊള്ളൂർ അയിരൂരേത്ത് സി. രാമചന്ദ്രനാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.