ജോലിക്കെത്തിയില്ല;​ ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച്​ റോഡിൽ തള്ളി

രാജകുമാരി (ഇടുക്കി): ജോലിക്കെത്തിയില്ലെന്നപേരിൽ ഹോട്ടലുടമയും സുഹൃത്തുക്കളും ചേർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ക്രൂരമായി മർദിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് മുഷ്താഖിനാണ് (34) മർദനമേറ്റത്. സംഭവത്തിൽ രാജകുമാരിയിലെ ഹോട്ടലുടമ തെക്കേരിക്കൽ രതീഷ് (കീരൻ-40), സുഹൃത്തുക്കളായ രാജകുമാരി പുതിയേടത്ത് ബെന്നി സ്കറിയ (40), നാല്‍പതേക്കർ, കിഴക്കേപ്പറമ്പിൽ സജേഷ് (32) എന്നിവരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാജകുമാരി ടൗണിൽ രതീഷി​െൻറ ഉടമസ്ഥതയിൽ ഹോട്ടലും പച്ചക്കറിക്കടയുമുണ്ട്. ഇവിടെ ബജിയുണ്ടാക്കുന്ന തൊഴിലാളിയാണ് മുഹമ്മദ് മുഷ്താഖ്. ശനിയാഴ്ച മുഹമ്മദ് ജോലിക്കെത്താത്തതി​െൻറപേരിൽ രതീഷും ബെന്നി സ്കറിയ, സജേഷ് എന്നിവരും ഇവർ താമസിക്കുന്ന വാടകമുറിയിലെത്തി. മുഹമ്മദും ഇതര സംസ്ഥാന തൊഴിലാളിയായ മറ്റൊരു യുവാവുമാണ് ഇവിടെ താമസിച്ചിരുന്നത്. ജോലിക്കെത്താത്തതി​െൻറപേരിൽ തർക്കിച്ച് രതീഷും മറ്റും ചേർന്ന് മുഹമ്മദിനെ മർദിച്ചു. തുടർന്ന് രതീഷി​െൻറ വാഹനത്തിൽ ഇയാളെ ബലമായി കയറ്റി രാജകുമാരിയിലെ ഇവരുടെ ഹോട്ടലിലെത്തിച്ചു. അവിടെ അടുക്കളയിൽ കയറ്റിയും സംഘം ചേർന്ന് മർദിച്ചു. തുടർന്ന് റോഡിലേക്ക് തള്ളിവിട്ടു. റോഡിൽ വീണ മുഹമ്മദ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തി സഹായം തേടി. നാട്ടുകാർ വിവരം രാജാക്കാട് സ്റ്റേഷനിൽ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടയുടമ ഉൾെപ്പടെ മൂന്നുപേരെ രാജാക്കാട് എസ്.ഐ പി.ഡി. അനൂപ്മോ​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.