വാഹന മോഷണം: നാലംഗ അന്തർസംസ്ഥാന സംഘം പിടിയിൽ

ചെറുതോണി (ഇടുക്കി): അന്തർ സംസ്ഥാന വാഹന മോഷണക്കേസിലെ നാല് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ വാഹന മോഷ്ടാവ് പാലക്കയം സണ്ണി എന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി പൂയത്താനിയിൽ സണ്ണി ജോസഫ് (49), പത്തനംതിട്ട മലയാലപ്പുഴ സ്വദേശി പുതുമനവടക്കേതിൽ ശിവശങ്കരപ്പിള്ള (60), തമിഴ്നാട് സ്വദേശികളായ പൊള്ളാച്ചി സിക്കന്തർ ബാഷ, പൊള്ളാച്ചി പോസ്റ്റൽ കോളനി കോയമ്പത്തൂർ റോഡിൽ ഉമേഷ് (32) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർക്കുവേണ്ടി തിരച്ചിൽ ഉൗർജിതമാക്കിയതായി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു. ഈമാസം ഒന്നിന് പണിക്കൻകുടി സ്വദേശി മുനിയറ കുന്നക്കാട്ട് സോയി സെബാസ്റ്റ്യ​െൻറ മാരുതി ആൾട്ടോ കാർ മോഷണം പോയിരുന്നു. അതിനിടെ ഇഞ്ചപ്പതാൽ പുതിയപറമ്പിൽ പൊന്നപ്പ​െൻറ ബൊലേറോ കാറും മോഷണം പോയി. സമാന രീതിയിലെ മോഷണമായിരുന്നു ഇവ. തുടർന്ന് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി പൊള്ളാച്ചി കേന്ദ്രീകരിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. സംഘത്തലവൻ സണ്ണിക്ക് പാലക്കാട്, മണ്ണാർകാട്, പട്ടാമ്പി, തൃശൂർ, പെരുവന്താനം, തൊടുപുഴ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ 25ലധികം വാഹനമോഷണക്കേസുകളും കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ ഭവനഭേദനക്കേസുമുണ്ട്. മോഷ്ടിക്കുന്ന വാഹനങ്ങൾ മുഖ്യമായും തമിഴ്നാട്ടിലാണ് വിൽപന നടത്തുന്നത്. രണ്ടാം പ്രതി ശിവശങ്കരപ്പിള്ളക്ക് മലപ്പുറം, കൽപ്പറ്റ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്ന് മോഷ്ടിച്ച് കൊണ്ടുവരുന്ന വാഹനങ്ങൾ വാങ്ങി വിൽപന നടത്തിയതിന് കേസുകളുണ്ട്. കേരളത്തിൽ നിരവധി കേസുകളുള്ളതിനാൽ ഇയാൾ താമസംതന്നെ കുടുംബസമേതം പൊള്ളാച്ചിയിലേക്ക് മാറ്റിയിരുന്നു. സണ്ണി ഉൾെപ്പടെ പല മോഷ്ടാക്കളുടെയും വാഹനങ്ങൾ വിറ്റുകൊടുക്കുന്ന മുഖ്യകണ്ണിയായി പ്രവർത്തിക്കുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾ ശിവശങ്കരപ്പിള്ളയിൽനിന്ന് വാഹനങ്ങൾ വാങ്ങി തമിഴ്നാട്ടിൽ കച്ചവടം നടത്തുന്നവരാണ്. മോഷ്ടിച്ചു കൊണ്ടുവരുന്ന വാഹനങ്ങൾക്ക് വ്യാജ ആർ.സി ബുക്കുകളും മറ്റ് രേഖകളും ഉണ്ടാക്കിക്കൊടുക്കുന്ന ജോലിയും ശിവശങ്കരപ്പിള്ളയാണ് ചെയ്തിരുന്നത്. റിട്ട. ഡിവൈ.എസ്.പിയാണെന്നാണ് ഇയാൾ നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. വെള്ളത്തൂവൽ എസ്.ഐ ശിവലാൽ, എ.എസ്.ഐമാരായ സജിമോൻ ജോസഫ്, തങ്കച്ചൻ മാളിയേക്കൽ, വർഗീസ്, സോമൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.ആർ. സതീഷ്, ബേസിൽ പി. ഐസക്, സി.പി.ഒമാരായ എസ്. സുബൈർ, സലിൽ രവി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടോമി, സി.പി.ഒ സുമേഷ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.