* വനം വകുപ്പ് ജാഗ്രത നിർദേശം നൽകി അടിമാലി: പട്ടാപ്പകൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലിറങ്ങിയ കാട്ടാന 'ഗതാഗതം നിയന്ത്രിച്ചത്' ഒരുമണിക്കൂറോളം. നേര്യമംഗലത്ത് സമീപം മൂന്നുകലുങ്കിലിറങ്ങിയ ഒറ്റക്കൊമ്പനാണ് ശനിയാഴ്ച രാവിലെ എേട്ടാടെ ദേശീയപാതയിൽ നിലയുറപ്പിച്ചത്. ഇതോടെ നിരവധി വാഹനങ്ങൾ പാതയിൽ കുടുങ്ങി. വിവരമറിഞ്ഞ് നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ. നായരുടെ നേതൃത്വത്തിൽ വനപാലകരെത്തി ഒരുമണിയോടെ ഉൾവനത്തിലേക്ക് കാട്ടാനയെ ഓടിച്ചുകയറ്റി. വെള്ളിയാഴ്ചയും ഇവിടെ കാട്ടാന ഇറങ്ങിയിരുന്നു. ആവറുകുട്ടി വനമേഖലയിൽനിന്നാണ് ഈ കാട്ടാന എത്തിയതെന്നാണ് കരുതുന്നത്. ജില്ലയിൽ ഏറ്റവും തിരക്കനുഭപ്പെടുന്ന റോഡുകളിലൊന്നാണിത്. മൂന്നാറിലേക്ക് വരുന്ന സഞ്ചാരികളും ഇതുവഴി മാത്രമാണ് എത്തുന്നത്. കാട്ടാനയെ കണ്ട സാഹചര്യത്തിൽ രാത്രിയാത്രികർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.