വേനൽ കനത്തതോടെ വന്യമൃഗങ്ങൾ നാട്ടിലേക്ക്​

മൂന്നാർ: വേനൽ കനത്തതോടെ വന്യമൃഗങ്ങൾ വ്യാപകമായി നാട്ടിലേക്കിറങ്ങുന്നു. കഴിഞ്ഞദിവസം മാട്ടുപ്പെട്ടി ജലാശയത്തിലിറങ്ങിയ കൊമ്പൻ നീരാട്ട് കഴിഞ്ഞെത്തിയത് വിനോദസഞ്ചാരികൾ ഏറെയെത്തുന്ന സൺമൂൺ വാലി പാർക്കിലാണ്. ഒരുമണിക്കൂറോളം പാർക്കിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന പിൻഭാഗത്തെ കവാടം തകർക്കുകയും ചെയ്തു. രാപകൽ ഭേദമില്ലാതെ കാട്ടാനകൾ കൂട്ടമായി തേയിലക്കാടുകളിൽ എത്തുന്നുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, സൈലൻറ്വാലി, ഗൂഡാർവിള എന്നിവിടങ്ങളിൽ കുട്ടിയാനക്കൊപ്പമാണ് കാട്ടാനകൾ എത്തുന്നത്. വന്യമൃഗങ്ങൾ വ്യാപകമായി കാടിറങ്ങുേമ്പാഴും വനപാലകർ നടപടി സ്വീകരിക്കാത്തത് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. എസ്റ്റേറ്റ് മേഖലകളിലെത്തുന്ന കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്താൻ വനപാലകർ സ്ഥാപിച്ച സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാത്തതും തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.