കെ.വി.വി.എസ് ജില്ല സമ്മേളനം ചങ്ങനാശ്ശേരിയിൽ

കോട്ടയം: കേരള വണിക വൈശ്യ സംഘം (കെ.വി.വി.എസ്) ജില്ല സമ്മേളനം മാർച്ച് രണ്ടുമുതൽ നാലുവരെ ചങ്ങനാശ്ശേരിയിൽ നടക്കും. മാർച്ച് രണ്ടിന് സമ്മേളന നഗറിലേക്കുള്ള പതാക-കൊടിമര-ദീപശിഖ ജാഥകൾ ജില്ലയിലുടനീളം പര്യടനം നടത്തും. സംഘത്തി​െൻറ മുൻ സാരഥികളുടെ സ്മൃതിമണ്ഡപങ്ങളിൽനിന്ന് ആരംഭിക്കുന്ന ജാഥകൾ കറുകച്ചാൽ നെത്തല്ലൂർ ജങ്ഷനിൽ സംഗമിക്കും. തുടർന്ന് സംയുക്ത ഘോഷയാത്ര ചങ്ങനാശ്ശേരി ടൗൺ ഹാളിലേക്ക് എത്തും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ പി. മുരളീധരൻ പതാക ഉയർത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്നിന് രാവിലെ ചങ്ങനാശ്ശേരി ടൗൺ ഹാളിൽ സംസ്ഥാന കമ്മിറ്റി യോഗം ചേരും. വൈകീട്ട് മൂന്നിന് പെരുന്ന ക്ഷേത്രത്തിന് സമീപത്തുനിന്ന് റാലി ആരംഭിക്കും. ജില്ലയിലെ 29 ശാഖകളിൽനിന്നുള്ള അയ്യായിരത്തോളം പേർ റാലിയിൽ പെങ്കടുക്കും. തുടർന്ന് ചങ്ങനാശ്ശേരി ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നാലിന് പ്രതിനിധി സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. വാർത്തസമ്മേളനത്തിൽ കെ.വി.വി.എസ് സംസ്ഥാന പ്രസിഡൻറ് കുട്ടപ്പൻ ചെട്ടിയാർ, ജില്ല പ്രസിഡൻറ് റോസ് ചന്ദ്രൻ, സജി മഠത്തിപ്പറമ്പിൽ, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം: ചാരായ നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളെ പുനരധിവസിപ്പിക്കമെന്ന കോടതി ഉത്തരവ് സർക്കാർ നടപ്പാക്കണമെന്ന് മദ്യവ്യവസായ തൊഴിലാളി സംരക്ഷണസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2002ൽ ഇതുസംബന്ധിച്ച ഉത്തരവ് വന്നിട്ടും ഇത് നടപ്പാക്കാൻ മാറിമാറി വന്ന സർക്കാറുകൾ തയാറായിട്ടില്ല. ഇൗ സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മദ്യവ്യവസായ തൊഴിലാളി സംരക്ഷണ സമിതിയും ലോക് ജനശക്തി പാർട്ടി കേരള ഘടകവും ചേർന്ന് സെക്രേട്ടറിയറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചൊവാഴ്ച നടക്കുന്ന ധർണ രാവിലെ 11ന് ലോക് ജനശക്തി പാർട്ടി നേതാവും എം.പിയുമായ രാം ചന്ദ്രപാസ്വാൻ ഉദ്ഘാടനം ചെയ്യും. കണ്ണൂരിലെ സുഹൈബി​െൻറ കൊലപാതകം സി.ബി.െഎ അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ലോക് ജനശക്തി പാർട്ടി പാർലമ​െൻറ് ബോർഡ് ചെയർപേഴ്സൻ രമ ജോർജ്, നേതാക്കളായ കെ.വി. ഫ്രാൻസിസ്, ജോമോൻ തോമസ്, പി.എ. ബൈജു, പി.എച്ച്. മുഹമ്മദ് റാഫി, ജയിംസ് തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.