വർഗസമരത്തെ തള്ളിപ്പറഞ്ഞ മാണി​ സി.പി.എമ്മിന്​ എങ്ങനെ സ്വീകാര്യനാകും ^പി.സി. ജോർജ്​

വർഗസമരത്തെ തള്ളിപ്പറഞ്ഞ മാണി സി.പി.എമ്മിന് എങ്ങനെ സ്വീകാര്യനാകും -പി.സി. ജോർജ് കോട്ടയം: വർഗസമരത്തെ തള്ളിപ്പറഞ്ഞ കെ.എം. മാണി എങ്ങനെ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്ക് സ്വീകാര്യനാകുമെന്ന് പി.സി. ജോർജ് എം.എൽ.എ. സി.പി.എം നേതൃത്വം ഇക്കാര്യം വിശദീകരിക്കണം. മാർക്സിസത്തി​െൻറ അടിത്തറയായ വർഗസമരത്തെ അപ്പാടെ തള്ളിപ്പറഞ്ഞ മാണി വേണോ പ്രത്യയശാസ്ത്ര അടിത്തറ നൽകിയ മാർക്സ് വേണമോയെന്ന കാര്യം സി.പി.എം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ജനപക്ഷം ഒന്നാം ജന്മദിന സമ്മേളനവും സംസ്ഥാന കമ്മിറ്റിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോർജ്. വർഗസമരത്തിൽ ഉൗന്നി നിൽക്കുന്ന മാർക്സിസത്തി​െൻറ വൈകല്യമാണ് അധ്വാനവർഗ സിദ്ധാന്തത്തിന് രൂപം നൽകാൻ േപ്രരിപ്പിച്ചതെന്ന് പ്രഖ്യാപിച്ച ആളാണ് മാണി. മാർക്സിസത്തിൽ അധികാരം എന്നും ഭരണം നിയന്ത്രിക്കന്ന ഒരു ന്യൂനപക്ഷത്തി​െൻറ കൈയിലാണെന്നും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന വൃത്തികെട്ട ഏർപ്പാടാണിതെന്നും എഴുതിെവച്ച മാണിയെ കൂടെ കൂട്ടാൻ ധാർമികതയുള്ള കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുമോ. മാർക്സിസത്തി​െൻറ പ്രത്യയശാസ്ത്രപരമായ അടിത്തറയെ അധിക്ഷേപിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന മാണിയുമായി കൂട്ടുകൂടാനുള്ള സി.പി.എം നീക്കം സമകാലീന രാഷ്ട്രീയ ജീർണതയുടെ മികച്ച ഉദാഹരണമാണെന്നും ജോർജ് പറഞ്ഞു. എസ്. ഭാസ്കരൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ മുഹമ്മദ് സക്കീർ, ജോസ് കോലടി, തങ്കച്ചൻ ജോസ്, ഇ.കെ. ഹസൻകുട്ടി, ആൻറണി മാർട്ടിൻ, പ്രഫ. ജോസഫ് ടി. ജോസ്, ജോർജ് ജോസഫ് കാക്കനാട്ട്, ജോയിസ് സ്കറിയ, എം.ടി. ജോസഫ്, സെബി പറമുണ്ട, എം.എം. സുരേന്ദ്രൻ, സാജു പട്ടർമഠം, പ്രഫ. സെബാസ്റ്റ്യൻ ജോസഫ്, ബേബി പാറക്കാടൻ, റോബിൻ മൈലാടൂർ, ജോർജ് വടക്കൻ, പ്രഫ. വർഗീസ് കൊച്ചുകുന്നേൽ, സുബിഷ് ശങ്കർ, ഉമ്മച്ചൻ കൂറ്റനാൽ, അബ്ദുൽ ഖാദർ, ജി. കൃഷ്ണകുമാർ, ഷാജി പാലാത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.