പ്രകാശനചടങ്ങ്​ ചുവപ്പുനാടയിലെങ്കിലും 'പച്ചവ്​ട്'​ വിപണിയിലെത്തി

പത്തനംതിട്ട: പുസ്തകപ്രകാശനം ചുവപ്പുനാടയിൽ കുരുങ്ങിയതോടെ ഗോത്രഭാഷയിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ച കവിതസമാഹാരം ചടങ്ങില്ലാതെ വിപണിയിലെത്തി. വനത്തിനുള്ളിലെ ആദിവാസിക്കുടിയിൽനിന്നുള്ള കവിക്ക് പുസ്തകപ്രകാശനമെന്നത് കേട്ടറിവാണെങ്കിലും 'പച്ചവ്ട് 'വിപണിയിലെത്തിയതിൽ സന്തോഷം. വനത്തിനുള്ളിൽ കഴിയുന്ന മുതുവ സമുദായത്തിൽനിന്നുള്ള അശോകനാണ്, ലിപിയില്ലാത്ത അവരുടെ വർത്തമാന ഭാഷയിൽ കവിത എഴുതിയതും അത് മലയാളത്തിലേക്ക് സ്വയം വിവർത്തനം ചെയ്തതും. പട്ടികവർഗ വികസന വകുപ്പി​െൻറ ധനസഹായത്തോടെ ഡി.സി ബുക്ക്സ് ഇൗ കവിതകൾ 'പച്ചവ്ട്'എന്നപേരിൽ പുറത്തിറക്കി. പ്രകാശനചടങ്ങ് നടക്കാതെപോയതിനാൽ മുതുവ സമുദായത്തിലെ ആദ്യ സാഹിത്യകാര​െൻറ രചന പുറത്തിറങ്ങിയതും അറിയാതെ പോയി. മൂന്നാറിനടുത്ത് കുണ്ടള എലുമ്പളക്കുടിയിൽ ജനിച്ച് മറയൂർ ഗവ.ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അശോകൻ മറയൂരിേൻറതാണ് പച്ചവ്ട് എന്ന കവിതസമഹാരം. പച്ചവീട് എന്നാണ് അർഥം. പട്ടികവർഗ വികസന വകുപ്പി​െൻറ ഗ്രാൻറ് ഉപയോഗിച്ചാണ് പുസ്തകം പുറത്തിറക്കിയത്. അതിനാൽ അവരുടെ പങ്കാളിത്തത്തോടെ പ്രകാശനം നടത്താനായിരുന്നു ആലോചന. സർക്കാർ കാര്യമായിനാൽ എങ്ങുമെത്തിയില്ല. എങ്കിലും പുസ്തകം വിപണിയിലെത്തി. സംസ്ഥാനത്തെ ആദ്യ ഗോത്രപഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങൾ മുതുവ സമുദായത്തിൽെപട്ടവരാണ്. അവരുടെ ജീവിതവും വംശചരിത്രവും വരച്ചുകാട്ടുകയാണ് അശോകൻ. 'ഒരു ഭാഷക്കകത്തിരുന്നു തന്നെ ഒരെഴുത്തുകാരന് ഇരുഭാഷാകവിയാകാമെന്ന് അശോകൻ തെളിയിക്കുന്നതായി കവി സച്ചിദാനന്ദൻ പുസ്തകത്തെക്കുറിച്ച് പറയുന്നു. മലയാളമെന്നത് വിദ്യാലയങ്ങളിൽനിന്ന് സ്വായത്തമാക്കുന്ന ഒരൊറ്റ മാനകഭാഷ മാത്രമല്ലെന്നും മലയാളികൾ ഉപയോഗിക്കുന്ന പ്രാദേശികവും ഗോത്രപരവും തൊഴിൽ പരവുമായ ഉൽപത്തിഭേദങ്ങളുള്ള അനവധി ജൈവഭാഷകളുടെ മഹോത്സവത്തെയാണ് ആ ഒറ്റനാമംകൊണ്ട് വ്യവഹരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മറയൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെയാണ് അശോകൻ കവിത എഴുതിത്തുടങ്ങിയത്. അന്ന് അവിടെ അധ്യാപകനായിരുന്ന കവി പി. രാമൻ പ്രോത്സാഹിപ്പിച്ചു. പിന്നീട് രാമൻ മാഷ് സ്ഥലം മാറിയെങ്കിലും കവിതകൾ തിരുത്താനുള്ള ചുമതല അദ്ദേഹത്തിനു തന്നെയായിരുന്നു. 2008മുതൽ 2013വരെ എഴുതിയ കവിതകളാണ് പുസ്തകത്തിലുള്ളത്. മലയാളം പഠിച്ചിട്ടുണ്ടെന്നല്ലാതെ ആ ഭാഷക്കാരനല്ലെന്ന് അശോകൻ പറയുന്നു. പരിസരഭാഷ ഗോത്രഭാഷയാണ്. കുണ്ടള കുടിയിലുണ്ടായിരുന്ന ഭൂമി ൈകേയറ്റക്കാർ സ്വന്തമാക്കിയതോടെ ഇടമലക്കുടിയിലും അവിടെനിന്ന് മറയൂരിലേക്കും പലയാനം ചെയ്ത അശോകൻറ കുടുംബത്തിന് സൂര്യനെല്ലിയിൽ സർക്കാർ ഭൂമിയും പട്ടയവും നൽകിയെങ്കിലും അതിലും ൈകയേറ്റക്കാർ അവകാശം സ്ഥാപിച്ചു. ഇപ്പോൾ ബൈസൺവാലിക്കടുത്താണ് താമസം. പട്ടികവർഗ വികസന വകുപ്പി​െൻറ എസ്.ടി പ്രമോട്ടറാണ്. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.