ഓർത്തഡോക്സ്​ സഭ സുന്നഹദോസിന്​ തുടക്കമായി

കോട്ടയം: സാമൂഹിക തിന്മകൾക്കെതിരെ ദൈവികമായി പ്രതികരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു ബാവ. സുന്നഹദോസിന് തുടക്കമിട്ട് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത എന്നിവർ ധ്യാനം നയിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്േകാറസ് മെത്രാപ്പോലീത്ത റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സഭതലത്തിലും ഭദ്രാസനതലത്തിലും നടക്കുന്ന മിഷൻ പ്രവർത്തനങ്ങൾ, വൈദിക സെമിനാരികൾ, ആധ്യാത്്മിക സംഘടനകൾ, സന്യാസപ്രസ്ഥാനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനറിപ്പോർട്ട് ചർച്ചചെയ്യും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുന്ന സുന്നഹദോസ് വെള്ളിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.