തിരുമൂലപുരത്ത്​ തോണ്ടറക്കടവിലേക്കുള്ള റോഡ്​ തകർന്നു; പൊടി ശ്വസിച്ച്​ ജനം

തിരുവല്ല: തിരുമൂലപുരം തോണ്ടറക്കടവിലേക്കുള്ള റോഡ് തകർന്നു. ഇരുവള്ളിപ്ര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തി​െൻറ ആറാട്ടുകടവിലേക്കുള്ള വഴി കൂടിയായ ഇൗ റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. എം.സി റോഡ് നവീകരണ പദ്ധതിയിൽ തോണ്ടറയിലെ പുതിയ പാലത്തി​െൻറ തിരുമൂലപുരം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് ആദ്യം ഇതുവഴിയാണ് നിശ്ചയിച്ചിരുന്നത്. അതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന റോഡി​െൻറ ടാർ ഇളക്കിക്കളഞ്ഞതോടെ കടുത്ത പൊടിശല്യമാണ് ജനം അനുഭവിക്കുന്നത്. അതിനുപുറമേ, വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ മഴക്കാലത്ത് ചളിവെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്നു. ഇതുമൂലം മഴക്കാലത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുമാണ്. എം.സി റോഡ് നവീകരണ പദ്ധതിയിൽ കെ.എസ്.ടി.പി ഇൗ റോഡും നന്നാക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും അവരുടെ പ്രവൃത്തിയിൽ ഇൗ റോഡ് ഉൾെപ്പടുന്നില്ലെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്. പത്ത് കുടുംബങ്ങളിലായി അമ്പതോളം പേരാണ് ഇവിടെ പൊടി ശ്വസിച്ചുകഴിയുന്നത്. ഇതുമൂലം വയോധികരും കുട്ടികളുമുൾപ്പെടെ നിരവധി പേർ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.