കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​േ​പാ​യി

കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുേപായി ബുറൈമി: ബുറൈമിയിൽ ഹൃദയാഘാതം മൂലം മരിച്ച കോട്ടയം നെടുംകുന്നം പുന്നവേലി ഇടത്തിനകത്ത് റോഷി ടോമി​െൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബുറൈമിയിൽ എ.സി സർവിസിങ് സ്ഥാപനം നടത്തിവരുകയായിരുന്ന ടോം ഞായറാഴ്ച വൈകുന്നേരമാണ് ജോലിക്കിടെ മരിച്ചത്. ബുറൈമി പച്ചക്കറി മാർക്കറ്റിലെ കടയിൽ എ.സി സ്ഥാപിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പുന്നവേലി ചെറുപുഷ്പം ദേവാലയത്തിലാണ് സംസ്കാരം. മസ്കത്തിലെ ബുർജീൽ ആശുപത്രിയിൽ നഴ്സാണ് ഭാര്യ മറിയാമ്മ. അച്ചു, അമ്മു, ആമി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് റെജി ഇടിക്കുള അടൂർ, സോണി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.