'ദ വയർ': വാർത്താ വിലക്ക്​ ഹൈകോടതി പുനഃസ്​​ഥാപിച്ചു

അഹ്മദാബാദ്: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ വ്യവസായവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് വാർത്ത പോർട്ടലായ 'ദ വയറി'നെതിരായ വിലക്ക് ഗുജറാത്ത് ഹൈകോടതി പുനഃസ്ഥാപിച്ചു. കീഴ്കോടതി ഉത്തരവിനെതിരെ ജയ് നൽകിയ ഹരജി പരിഗണിച്ചാണിത്. കുറഞ്ഞകാലംെകാണ്ട് ജയ്ഷായുടെ കമ്പനിക്കുണ്ടായ വൻ സാമ്പത്തിക വളർച്ച 'ദ വയർ' പുറത്തുവിട്ടിരുന്നു. ഇതേ തുടർന്ന് പോർട്ടലിനെതിരെ ജയ് അപകീർത്തി കേസ് ഫയൽ ചെയ്തു. കമ്പനി വിവാദത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടുത്തി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും ഉന്നയിച്ചു. കോടതി ഇൗ ആവശ്യങ്ങൾ അംഗീകരിച്ച് പോർട്ടലിന് വിലക്കേർപ്പെടുത്തി. ഇൗ തടസ്സം പിന്നീട് മേൽക്കോടതി ഭാഗികമായി നീക്കിയതിനെയാണ് ജയ് ഹൈകോടതിൽ ചോദ്യം ചെയ്തത്. ഹൈകോടതി ഉത്തരവോടെ 'ദ വയറിന്' വിവാദ കമ്പനിയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകാനാവില്ല. കീഴ്കോടതിയിൽ മാനനഷ്ടകേസി​െൻറ വാദം പൂർത്തിയാകുന്നതുവെര വിലക്ക് തുടരുമെന്ന് കോടതി വ്യക്തമാക്കി. ദ വയർ ലേഖകന്മാർ, എഡിറ്റർ, മാനേജിങ് എഡിറ്റർ, തുടങ്ങിയവർക്കെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.